Category ഏറ്റവും പുതിയവ

ഏറ്റവും പുതിയ പസിലുകൾ

99. ചതുരത്തിലെ സംഖ്യകൾ

ഈ ചതുരത്തിലെ സംഖ്യകൾ ക്രമത്തിൽ അടുക്കി വെക്കണം അതായത് 1 മുതൽ 25 വരെ. അടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് പരസ്പരം സ്ഥാനം മാറ്റാനേ കഴിയൂ എന്നാണു. അതായത് 7 എടുത്ത് 7 ന്റെ ശരിയായ സ്ഥനത്ത് വെക്കുമ്പോൾ 7 ഉം 20 ഉം പരസ്പരം അവയുടെ സ്ഥാനം കൈമാറുന്നു. ഇത്തരത്തിൽ മാറ്റിക്കൊണ്ട് വേണം സംഖ്യകളെ ക്രമത്തിൽ അടുക്കാൻ.…

98.ഫലൂദ

രണ്ട് അമ്മമാരും രണ്ട് മക്കളും ഒരമ്മൂമ്മയും ഒരു പേരക്കുട്ടിയും കൂടി ഫലൂദ കഴിക്കാൻ പോയി. ഫലൂദയ്ക്ക 30 രൂപ വിലയാണ്. എല്ലാവരും ഓരോ ഫലൂദ കഴിച്ചു. കഴിച്ചു കഴിഞ്ഞപ്പോഴാണ് ആരും പേഴ്സെടുത്തിട്ടില്ല എന്നു മനസ്സിലായത്. ഭാഗ്യത്തിന് പേരക്കുട്ടിയുടെ പോക്കറ്റിൽ 100 രൂപ ഉണ്ടായിരുന്നു. അങ്ങനെ അവർ ബില്ല് പേ ചെയ്തു. എങ്ങനെ? ഉത്തരം കമന്റ് ബോക്സിൽ…

97. ടൈയുടെ നിറം

  മി.ബ്ലാക്ക്, മി. ബ്രൗൺ, മി. ഗ്രീൻ എന്നിവർ ഒരു സൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നു. ഇവർ ധരിച്ചിരുന്ന ടൈ ബ്ലാക്ക് ബ്രൗൺ ഗ്രീൻ നിറങ്ങളിൽ ഉള്ളവയും. സംസാരമധ്യേ പച്ച നിറത്തിലുള്ള ടൈ ധരിച്ച ആൾ ഇങ്ങനെ പറഞ്ഞു  “ നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചോ.. നമ്മുടെ പേരുകളുടെ നിറത്തിലുള്ള ടൈകൾ ആണു നമ്മൾ ധരിച്ചിരിക്കുന്നത്. എന്നാൽ ആരും…

96. ബ്രഡ് ടോസ്റ്റർ

  ഒരു ബ്രഡ് ടോസ്റ്ററിൽ ഒരു സമയം രണ്ട് സ്ലൈസ് ബ്രഡ് ടോസ്റ്റ് ചെയ്യാം. എന്നാൽ ഒരു വശം മാത്രം. ഇതിനു ഒരു മിനിട്ട് സമയം എടുക്കും. ഉദാഹരണത്തിനു രണ്ട് സ്ലൈസ് എ, ബി ഉണ്ടെന്നിരിക്കട്ടെ. എ1, ബി1, എ2, ബി2 എന്നിങ്ങനെ വശങ്ങളും. ഒരു തവണ എ യും ബിയും ടോസ്റ്ററിൽ ഇട്ടാൽ എ1,ബി1…

95.ആപ്പിളും പ്രായവും

മൂന്ന് സഹോദരങ്ങൾ 24 ആപ്പിളുകൾ വീതിച്ചു. മൂന്ന് പേർക്കും അവരുടെ മൂന്ന് വർഷം മുൻപുള്ള പ്രായത്തിനു തുല്യമായ ആപ്പിളുകൾ ലഭിച്ചു. അപ്പോൾ ഇളയ അനിയൻ ഇങ്ങനെ പറഞ്ഞു. ഞാൻ എന്റെ കയ്യിലുള്ള ആപ്പിളുകളിൽ പകുതി എടുത്ത് നിങ്ങൾക്ക് രണ്ടുപേർക്കും തുല്യമായി നൽക്കാം. അത് കഴിഞ്ഞാൽ രണ്ടാമത്തെ സഹോദരനും ഇത് തന്നെ ചെയ്യണം. അതിനു ശേഷം ഏറ്റവും…