ലൂക്ക ക്വിസ്സിലേക്ക് സ്വാഗതം

പഠിക്കൂ

വിജയിക്കൂ

പങ്കുവെയ്ക്കൂ

?

ലൂക്ക ക്വിസിനെക്കുറിച്ച്‌

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ മാസികയായ ലൂക്ക, പരിഷത്തിന്‍റെ ഗവേഷണ സ്ഥാപനമായ ഐ ആർ ടി സിയും, യൂണിസെഫുമായി സഹകരിച്ച് നടപ്പാക്കുന്ന ലൂക്ക ഓൺലൈൻ സയൻസ് ക്വിസ്സിലേക്ക് സ്വാഗതം. കാണാപ്പാഠം പഠിത്തം ഒഴിവാക്കി യുക്തിസഹമായി പാഠഭാഗങ്ങളെ സമീപിക്കാനും അതുവഴി സ്വയം അറിവ് നിർമ്മിക്കുന്നവരായി മാറാനും കുട്ടികൾക്ക് കഴിയുമ്പോൾ മാത്രമേ അധ്യയന പ്രക്രിയ സാർത്ഥകമാവൂ. നിത്യജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശാസ്ത്രത്തിന്റെ രീതി ഉപയോഗിക്കാൻ സ്കൂൾ കുട്ടികളെ പ്രേരിപ്പിക്കുക, അതുവഴി കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

യുറീക്കയെന്നാൽ കണ്ടെത്തൽ

  • പാഠഭാഗങ്ങൾക്കൊപ്പവും അതിനപ്പുറവും സഞ്ചരിക്കുന്ന ഉള്ളടക്കം
  • കഥകൾ പോലെ വായിച്ചു പോകാവുന്ന ശാസ്ത്രലേഖനങ്ങൾ
  • കുട്ടികൾക്ക് നിരവധി അവസരങ്ങൾ
  • ചെയ്തു നോക്കാൻ പരീക്ഷണങ്ങൾ, പ്രവർത്തനങ്ങൾ
അറിവു നിർമ്മിക്കുന്ന ചോദ്യം ചോദിക്കുന്ന പ്രകൃതി പാഠപുസ്തകമാക്കുന്ന കുട്ടികൾക്ക്... യുറീക്കപോലെ യുറീക്ക മാത്രം