പൂ പകർത്താൻ പോരുന്നോ ? – പൂക്കാലം’ 24 രജിസ്റ്റർ ചെയ്യാം

മത്സരത്തിൽ പങ്കെടുക്കുന്നതിന് നിങ്ങൾക്ക് വിക്കിമീഡിയ കോമൺസ് വെബ്സൈറ്റിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ചുവടെയുള്ള ഫോം പൂരിപ്പിക്കുമല്ലോ ( അക്കൗണ്ട് ഉണ്ടാക്കാൻ https://w.wiki/SMS. )

രജിസ്റ്റർ ചെയ്യാം


മുകളിലെ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്ത ശേഷം വിക്കിമീഡിയ കോമൺസിലെ ഈ പേജിലാണ് (https://w.wiki/B5Bu)  ഫോട്ടോകൾ അപ്ലോഡ് ചെയ്യേണ്ടത്. ഫോട്ടോകള്‍ പരിപൂര്‍ണ്ണമായും സ്വയം എടുത്തതാവണം.  


വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന Wiki Loves Onam ക്യാമ്പയിനൊപ്പം ലൂക്കയും ചേരുന്നു. കേരളത്തിലെ നാട്ടുപൂക്കളുടെ ഫോട്ടോകൾ പൊതു സഞ്ചയത്തിൽ ലഭ്യമാക്കുന്നതിനായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലും Kerala Biodiversity Monitoring Network ഉം ചേർന്ന് പൂക്കാലം 24 –  പൂ പകർത്താൻ പോരുന്നോ ? – എന്ന പേരിൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. 2024 സെപ്റ്റംബർ 5 മുതൽ 30 വരെയുള്ള തിയ്യതികളിലാണ് ഫോട്ടോകൾ അപ്ലോഡ് ചെയ്യേണ്ടത്.


മത്സരാർത്ഥികളുടെ സംശയനിവാരണത്തിനായി കേരളത്തിലെ നാട്ടുപൂക്കൾ, മൊബൈൽ ഫോട്ടോഗ്രഫി, വിക്കിമീഡിയ കോമൺസ് എന്നിവയെക്കുറിച്ചുള്ള ഓൺലൈൻ ക്ലാസ് സെപ്റ്റംബർ 8 ന് രാത്രി 7.30 ന് സംഘടിപ്പിക്കുന്നതാണ്. രജിസ്റ്റർ ചെയ്ത എല്ലാവർക്കും ലിങ്ക് അയച്ചുതരുന്നതാണ്

%d bloggers like this: