കണ്ണിനെ വിശ്വസിക്കാമോ ?

Optical illusions

നമ്മുടെ തലച്ചോറിനെ കബളിപ്പിക്കുന്ന ചില കാഴ്ചകളാണ് ഒപ്റ്റിക്കൽ ഇല്ലൂഷൻസ് എന്നറിയപ്പെടുന്നത്. ഇവയിൽ പ്രസിദ്ധമായ ചിലതിനെ ഇവിടെ പരിചയപ്പെടാം.

Grid illusion

ഇ. ലിങ്കൽബാക്, ബി. ലിങ്കൽ ബാക്, എം. ഷ്‌റോഫ് എന്നിവർ 1994-ൽ പ്രസിദ്ധീകരിച്ച ഒരു മായക്കാഴ്ചയാണ് ഇത്. സ്ഫുരിക്കുന്ന ചട്ടക്കൂട് (scintillating grid) എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. കറുത്ത പശ്ചാത്തലത്തിൽ ലംബമായും തിരശ്ചീനവുമായുള്ള സമാന്തരമായ വീതിയുള്ള ചാരനിറത്തിലുള്ള വരകൾ. അവ യോജിക്കുന്നിടത്ത് വെളുത്ത വൃത്തങ്ങൾ. സാധാരണഗതിയിൽ നോക്കുമ്പോൾ വെളുത്ത വൃത്തങ്ങളുടെ സ്ഥാനത്ത് കറുത്ത വൃത്തങ്ങൾ തെളിയുകയും മായുകയും ചെയ്യുന്നതായി കാണുന്നു. വളരെ അടുത്തു നിന്നോ അകലെ നിന്നോ നോക്കിയാൽ ഇതു കാണുണമെന്നില്ല.  ഇതിൻ്റെ വിശദീകരണത്തെ സംബന്ധിച്ച് ശാസ്ത്രജ്ഞരിൽ സമവായമില്ല.

Checker shadow illusion

ചെക്കർ ഷാഡോ ഇല്ല്യൂഷൻ എന്നറിയപ്പെടുന്ന ഈ മായക്കാഴ്ച സൃഷ്ടിച്ചത് എഡ്വേർഡ് ആസെൽസൺ എന്നയാളാണ്. ഇദ്ദേഹം അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT) യിൽ പ്രൊഫസ്സറാണ്.

Waterfall

എം. സി. എഷർ എന്ന പ്രശസ്ത കലാകാരന്റെ ഒരു ലിത്തോഗ്രാഫ് ആണിത്.

Müller-Lyer illusion

മുള്ളർ ലയർ എന്ന ജർമ്മൻ സോഷ്യോളജിസ്റ്റിൻ്റെ പേരിൽ അറിയപ്പെടുന്ന ഇല്യൂഷനാണിത്. അദ്ദേഹം 1889-ൽ ആണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്.

Ponzo illusion

മറിയോ പോൻസോ (882-1960) എന്ന ഇറ്റാലിയൻ സൈക്കോളജിസ്റ്റ് അവതരിപ്പിച്ചതാണിത്. നമ്മുടെ തലച്ചോർ ഒരു വസ്തുവിൻ്റെ വലിപ്പം കണക്കാക്കുന്നത് അതിൻ്റെ പശ്ചാത്തലവുമായി താരതമ്യം ചെയ്താണെന്നതാണ് ഇതു കാണിക്കുന്നത്.

Ebbinghaus illusion

ജർമൻ സൈക്കോളജിസ്റ്റായ ഹെർമൻ എബ്ബിൻഗ്‌ഹോസ് (1850-1909) കണ്ടെത്തുകയും എഡ്വേർഡ് ടിച്ച്നർ ഒരു പാഠപുസ്തകത്തിലൂടെ പ്രചാരത്തിലാക്കുകയും ചെയ്ത ഒരു ഇല്ല്യൂഷനാണിത്.

Cafe illusion

1898-ൽ കിന്റർഗാർട്ടൻ ഇല്യൂഷൻ എന്ന പേരിൽ ഇത് ആദ്യമായി വിവരിക്കപ്പെട്ടു,  1973-ൽ റിച്ചാർഡ് ഗ്രിഗറി ഇത് വീണ്ടും സ്വതത്രമായി കണ്ടെത്തി. ഗ്രിഗറി പറയുന്നതനുസരിച്ച്, ബ്രിസ്റ്റോളിലെ സെന്റ് മൈക്കിൾസ് ഹില്ലിന്റെ താഴെയുള്ള ഒരു കഫേയുടെ മതിലിന്റെ ടൈലുകളിൽ അദ്ദേഹത്തിന്റെ ലബോറട്ടറിയിലെ അംഗമായ സ്റ്റീവ് സിംപ്സൺ ഈ ചിത്രം കണ്ടു.

Impossible cube

ഇത് എം.സി. എഷർ (M. C.  Escher) എന്ന കലാകാരൻ്റെ സൃഷ്ടിയാണ്.

Impossible trident

അസാധ്യമായ ഒരു ത്രിശൂലം എന്നത് അസാധ്യമായ ഒരു വസ്തുവിന്റെ (വ്യക്തമാക്കാനാകാത്ത ചിത്രം) ഒരു ഒപ്റ്റിക്കൽ മിഥ്യയാണ്. ഇതിന് ഒരറ്റത്ത് മൂന്ന് സിലിണ്ടർ മുനകൾ ഉണ്ടെന്ന് തോന്നുന്നു, അത് മറ്റൊരു അറ്റത്ത് രണ്ട് ചതുരാകൃതിയിലുള്ള മുനകളായി മാറുന്നു. 1964-ൽ ഒരു ഏവിയേഷൻ ജേണലിന്റെ പരസ്യ വിഭാഗത്തിൽ  ഇത്തരത്തിലുള്ള അവ്യക്തമായ രൂപം താൻ ശ്രദ്ധിച്ചതായി ഡി.എച്ച്.ഷൂസ്റ്റർ റിപ്പോർട്ട് ചെയ്തു.  ഇത് 1965 – ൽ മാഡ് മാസികയുടെ (Mad Magazine) കവറിൽ പ്രത്യക്ഷപ്പെട്ടു.

%d bloggers like this: