വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിനത്തിൽ ക്വിസ് മത്സരം

ശുചിത്വമിഷൻ, ഐ.ആർ.ടി.സി. ഹരിതസഹായ സ്ഥാപനം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദി എന്നിവയുടെ സഹകരണത്തോടെ ലൂക്ക സയൻസ് പോർട്ടൽ പരിസരദിനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

എങ്ങനെ പങ്കെടുക്കാം ?

കുട്ടികൾക്ക് നേരിട്ടും സ്കൂൾ അടിസ്ഥാനത്തിൽ അധ്യാപകർ മുഖേനയും മത്സരത്തിൽ പങ്കെടുക്കാം.

സ്കൂൾ തല രജിസ്ട്രേഷൻ

സ്കൂൾതലത്തിലുള്ള മത്സരം ജൂൺ 5 രാവിലെ 9മണി മുതൽ 4 മണി വരെ രജിസ്ട്രേഷൻ 2023 ജൂൺ 2 മുതൽ ആരംഭിക്കും. (quiz.luca.co.in) . ക്വിസ് നടത്താനുള്ള നിർദ്ദേശങ്ങളും പരിസരദിന ടൂൾകിറ്റും അധ്യാപർക്ക് അയക്കും.

കുട്ടികൾക്ക് നേരിട്ട് പങ്കെടുക്കാൻ

ജൂൺ 5 വൈകുന്നേരം 4 മണിമുതൽ രാത്രി 9 മണിവരെ കുട്ടികൾക്ക് നേരിട്ട് ക്വിസ്സിൽ പങ്കെടുക്കാം. quiz.luca.co.in എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും.

ക്വിസ്സിന് തയ്യാറെടുക്കാൻ ടൂൾകിറ്റ്

ജൂൺ 5 ന് നടക്കുന്ന ക്വിസ്സിന് തയ്യാറെടുക്കുന്നതിനായി പരിസരദിനത്തിന്റെ പ്രാധാന്യവും ചരിത്രവും വിശദമാക്കുന്ന പോസ്റ്ററുകളും, വീഡിയോകളും, ലേഖനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ടൂൾകിറ്റ് ജൂൺ 3 ന് പ്രസിദ്ധീകരിക്കുന്നതാണ്. ടൂൾകിറ്റ് ലൂക്ക വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.

സർട്ടിഫിക്കറ്റ്

തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ മികച്ച സ്കോർ നേടുന്ന 3 വിദ്യാർത്ഥികളുടെ പേരുകൾ ലൂക്ക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ക്വിസ്സിന് നേരിട്ട് പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈനായിത്തന്നെ സർട്ടിഫിക്കറ്റ് ലഭിക്കും. സ്കൂൾ തല രജിസ്ട്രേഷനിലൂടെ പങ്കെടുക്കുമ്പോൾ സ്കൂളുകൾക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭ്യമാക്കും.

സംശയങ്ങൾക്ക് വിളിക്കുക : 9747015212 (എൽ.ശൈലജ, കൺവീനർ, ബാലവേദി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)

%d bloggers like this: