Category പ്രയാസം

99. ചതുരത്തിലെ സംഖ്യകൾ

ഈ ചതുരത്തിലെ സംഖ്യകൾ ക്രമത്തിൽ അടുക്കി വെക്കണം അതായത് 1 മുതൽ 25 വരെ. അടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് പരസ്പരം സ്ഥാനം മാറ്റാനേ കഴിയൂ എന്നാണു. അതായത് 7 എടുത്ത് 7 ന്റെ ശരിയായ സ്ഥനത്ത് വെക്കുമ്പോൾ 7 ഉം 20 ഉം പരസ്പരം അവയുടെ സ്ഥാനം കൈമാറുന്നു. ഇത്തരത്തിൽ മാറ്റിക്കൊണ്ട് വേണം സംഖ്യകളെ ക്രമത്തിൽ അടുക്കാൻ.…

89. സംഖ്യാശ്രേണിയുടെ പ്രത്യേകത

ഈ സംഖ്യാ ശ്രേണിയുടെ പ്രത്യേകത എന്തെന്ന് പറയാമോ? 2357, 1113, 1719, 2329, 3137, 4143 ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : ബിലു കോശി

81. വിട്ടുപോയ സംഖ്യ

വിട്ടു പോയ സംഖ്യ കണ്ടുപിടിക്കുക 1,8,15,3, — ,19,9,18,10, —,14, 7,5,4, — ,13, 0, 12, 16, —   ഉത്തരത്തിലേക്ക് ഒരു സൂചന : 0 ംമുതൽ 19 വരെയുള്ള സംഖ്യകൾ ഒരു പ്രത്യേക ക്രമത്തിൽ എഴുതിയാൽ ഇത് കിട്ടും. അങ്ങനെ വിട്ടുപോയ സംഖ്യകളും കണ്ടെത്താം. ആ ക്രമം കണ്ടെത്താൻ ശ്രമിക്കൂ. ഉത്തരവും…

80. ചതുരം ഉണ്ടാക്കാൻ സാധിക്കുമോ?

A,B,C,D,E ഇവ ഉപയോഗിച്ച് 2 ൽ കാണുന്ന 4×5 ചതുരം ഉണ്ടാക്കാൻ സാധിക്കുമോ? സാധിക്കുമെങ്കിൽ എങ്ങിനെ? സാധിക്കില്ലെങ്കിൽ എന്തുകൊണ്ട്? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : അജീഷ് കെ ബാബു

75. കോഴിയും തത്തയും

വളർത്തുപക്ഷികളെ വിൽക്കുന്ന ഒരാൾ കുറെ കോഴികളെയും തത്തകളെയും (തുല്യ എണ്ണം) വാങ്ങിക്കുന്നു. ഒരു തത്തക്ക് 1 രൂപയും കോഴിക്ക് 2 രൂപയും ആണു വില. വിൽപ്പനവില വാങ്ങിയ വിലയെക്കാൾ പത്ത് ശതമാനം കൂടുതൽ ആയി നിജപ്പെടുത്തി. ഏഴ് പക്ഷികളെ കൂടി വിൽക്കാനിരിക്കെ അയാൾക്ക് ചിലവാക്കിയ പണം തിരികെ കിട്ടി. ബാക്കിയുള്ള 7 പക്ഷികളെ വിറ്റാൽ കിട്ടുന്നത്…

74. ഒരു അവധിദിവസം

ആ അവധി ദിവസം എന്തു ചെയ്യണം എന്നാലോചിച്ചിരിക്കു മ്പോഴാണ് ഗോപുവിന് കൂട്ടുകാരന്റെ  ഫോൺ വന്നത്. ഉടനെ അവൻ സൈക്കിളെടുത്ത് ഇറങ്ങി. ഫോൺ വെച്ചാലുടനെ ഇങ്ങോട്ട് സൈക്കിളിൽ തിരിക്കുമെന്ന് പറഞ്ഞ കൂട്ടുകാരനെ വഴിമധ്യേ കണ്ട് കൂട്ടിക്കൊണ്ട് വരികയാണ് ഉദ്ദേശ്യം. ഗോപു സൈക്കിളെടുക്കുന്നതു കണ്ട് ജിമ്മി വാലാട്ടിക്കൊണ്ട് ഓടിയെത്തി. “രാമു വരുന്നുണ്ട്രാ” എന്നു കേട്ടപാടേ അവൻ സൈക്കിളിനു മുന്നിൽ…

71. എത്ര പേർ ?

ബക്ഷാലി ലിഖിതങ്ങളിൽ  നിന്നാണു ഈ ചോദ്യം. ഒരു കൂട്ടം ആളുകളിൽ സ്ത്രീകൾ, പുരുഷന്മാർ , കുട്ടികൾ ഉണ്ട്. ഇവർ ചേർന്ന് 20 നാണയങ്ങൾ ശേഖരിക്കുന്നു. പുരുഷന്മാർ ഒരാൾ 3 വീതവും സ്ത്രീകൾ ഒരാൾ ഒന്നര വീതവും കുട്ടികൾ ഒരാൾ അര നാണയം വീതവും ശേഖരിക്കുന്നു. എങ്കിൽ എത്ര സ്ത്രീകൾ, എത്ര കുട്ടികൾ, എത്ര പുരുഷന്മാർ? ഉത്തരം…

70. ചെക്കിലെ തുക എത്ര ?

ഒരു ബാങ്കിലെ കാഷ്യർ ഒരു കസ്റ്റമർക്ക് ചെക്കിന്റെ പണം കൊടുക്കുമ്പോൾ രൂപയും പൈസയും തമ്മിൽ മാറിപ്പോയി. കസ്റ്റമർ മറ്റൊരു കടയിൽ ചെന്ന് അഞ്ച് പൈസക്ക് സാധനങ്ങൾ വാങ്ങിയ ശേഷം കയ്യിലുള്ള പണം നോക്കിയപ്പോൾ ചെക്കിൽ ഉണ്ടായിരുന്ന തുകയുടെ ഇരട്ടി തുക കയ്യിൽ ഉണ്ടെന്ന് മനസിലാക്കി. എങ്കിൽ ചെക്കിലെ ഒറിജിനൽ തുക എത്രയായിരുന്നു? ഉത്തരം താഴെ കമന്റായി…

68. മാലയിൽ എത്ര മുത്തുകൾ

മഹാവീര്യാചാര്യന്റെ ഗണിത ശാസ്ത്ര സംഗ്രഹത്തിൽ നിന്നാണു ഈ ചോദ്യം. ഒരു സ്ത്രീ ഭർത്താവുമായി വഴക്കിട്ട് സ്വന്തം നെക്ക്ലേസ് പൊട്ടിക്കുന്നു. പൊട്ടിയ മാലയിൽ നിന്ന് മൂന്നിലൊന്ന് മുത്തുകൾ സ്ത്രീയുടെ അടുത്തേക്ക് തെറിച്ചു വീഴുന്നു. ആറിലൊന്ന് കട്ടിലിൽ വീഴുന്നു. ബാക്കിയുള്ളതിന്റെ പകുതിയും അതിന്റെ പകുതിയും അതിന്റെ പകുതിയും അതിന്റെ പകുതിയും അതിന്റെ പകുതിയും അതിന്റെ പകുതിയു മറ്റിടങ്ങളിൽ തെറിച്ച്…

65. എന്റെ വീടെവിടെ ?

ഞാൻ രാവിലെ വീട്ടിൽ നിന്ന് ഒരു കിലോ മീറ്റർ തെക്കോട്ടു നടക്കും. പിന്നെ ഒരു കിലോ മീറ്റർ കിഴക്കോട്ട് നടക്കും. അവസാനം, ഒരു കിലോ മീറ്റർ വടക്കോട്ടും നടക്കും. ഇനി ഓട്ടോ പിടിച്ച് വീട്ടിൽ പോകുമോ എന്ന് ചോദിക്കണ്ട, അതോടെ ഞാൻ വീട്ടിലെത്തും. എന്റെ വീട് എവിടെയാണ് എന്നു പറയാമോ? രണ്ട് ക്ലൂ കൂടി തരാം,…