75. കോഴിയും തത്തയും

വളർത്തുപക്ഷികളെ വിൽക്കുന്ന ഒരാൾ കുറെ കോഴികളെയും തത്തകളെയും (തുല്യ എണ്ണം) വാങ്ങിക്കുന്നു. ഒരു തത്തക്ക് 1 രൂപയും കോഴിക്ക് 2 രൂപയും ആണു വില. വിൽപ്പനവില വാങ്ങിയ വിലയെക്കാൾ പത്ത് ശതമാനം കൂടുതൽ ആയി നിജപ്പെടുത്തി. ഏഴ് പക്ഷികളെ കൂടി വിൽക്കാനിരിക്കെ അയാൾക്ക് ചിലവാക്കിയ പണം തിരികെ കിട്ടി. ബാക്കിയുള്ള 7 പക്ഷികളെ വിറ്റാൽ കിട്ടുന്നത് അയാളുടെ ലാഭമായിരുന്നു – എങ്കിൽ എത്രയാണ് ലാഭത്തുക?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ശരിയുത്തരം അയച്ചവർ : അജീഷ് കെ ബാബു

 

വാങ്ങിയത് – x കോഴികൾ x തത്തകൾ

അവശേഷിക്കുന്ന 7 ൽ  y കോഴികൾ, 7 – y  തത്തകൾ

x,y > 0 , y <= 7

ആകെ ചിലവായ തുക – 3x

x – y – വിറ്റ കോഴികൾ

X – 7 + y – വിറ്റ തത്തകൾ

2.2( x – y ) + 1.1( x – 7 + y )

3.3x – 1.1y – 7.7 = 3x

0.3x = 1.1y + 7.7 ⇒ 3x = 11y + 77

Y = 2, y = 5

x= 33, വിറ്റത് – 31 കോഴികൾ, 28 തത്തകൾ

x = 44, വിറ്റത് – 39 കോഴികൾ, 42 തത്തകൾ

ലാഭം – 13 രൂപ 20 പൈസ

രണ്ട് ഉത്തരങ്ങൾ സാധ്യമാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: