ഒരു ബാങ്കിലെ കാഷ്യർ ഒരു കസ്റ്റമർക്ക് ചെക്കിന്റെ പണം കൊടുക്കുമ്പോൾ രൂപയും പൈസയും തമ്മിൽ മാറിപ്പോയി. കസ്റ്റമർ മറ്റൊരു കടയിൽ ചെന്ന് അഞ്ച് പൈസക്ക് സാധനങ്ങൾ വാങ്ങിയ ശേഷം കയ്യിലുള്ള പണം നോക്കിയപ്പോൾ ചെക്കിൽ ഉണ്ടായിരുന്ന തുകയുടെ ഇരട്ടി തുക കയ്യിൽ ഉണ്ടെന്ന് മനസിലാക്കി. എങ്കിൽ ചെക്കിലെ ഒറിജിനൽ തുക എത്രയായിരുന്നു?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ശരിയുത്തരം അയച്ചവർ :ജീഷ് കെ ബാബു, ജിഷ ജോൺ

 

X – രൂപ, Y പൈസ

100y + x – 5 = 2(100x+y)

98y – 199x = 5 ⇒ x = 31, y = 63 രണ്ടാമത്തെ സൊല്യൂഷനിൽ y നൂറിനേക്കാൾ വലിയ സംഖ്യയാവും, അത് സാധ്യമല്ല.

Leave a Reply