മഹാവീര്യാചാര്യന്റെ ഗണിത ശാസ്ത്ര സംഗ്രഹത്തിൽ നിന്നാണു ഈ ചോദ്യം. ഒരു സ്ത്രീ ഭർത്താവുമായി വഴക്കിട്ട് സ്വന്തം നെക്ക്ലേസ് പൊട്ടിക്കുന്നു. പൊട്ടിയ മാലയിൽ നിന്ന് മൂന്നിലൊന്ന് മുത്തുകൾ സ്ത്രീയുടെ അടുത്തേക്ക് തെറിച്ചു വീഴുന്നു. ആറിലൊന്ന് കട്ടിലിൽ വീഴുന്നു. ബാക്കിയുള്ളതിന്റെ പകുതിയും അതിന്റെ പകുതിയും അതിന്റെ പകുതിയും അതിന്റെ പകുതിയും അതിന്റെ പകുതിയും അതിന്റെ പകുതിയു മറ്റിടങ്ങളിൽ തെറിച്ച് വീഴുന്നു. ബാക്കി 1161 മുത്തുകൾ ഉണ്ടെങ്കിൽ മാലയിൽ എത്ര മുത്തുകൾ ഉണ്ടായിരുന്നു?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ശരിയുത്തരം അയച്ചവർ : അജീഷ് കെ ബാബു, റിഷിൻ വി പി

 

1,48,608

(x/6) + (x/3) – കിടക്കയിൽ വീണത് + സ്ത്രീയുടെ അടുത്തേക്ക് വീണത്.വീണത്. ബാക്കി x/2 മുത്തുകൾ. ഇവ 6 തവണ പകുതി ആക്കിയാൽ 1161. (1/2)ˆ7 * x = 1161.

Leave a Reply