74. ഒരു അവധിദിവസം

ആ അവധി ദിവസം എന്തു ചെയ്യണം എന്നാലോചിച്ചിരിക്കു മ്പോഴാണ് ഗോപുവിന് കൂട്ടുകാരന്റെ  ഫോൺ വന്നത്. ഉടനെ അവൻ സൈക്കിളെടുത്ത് ഇറങ്ങി. ഫോൺ വെച്ചാലുടനെ ഇങ്ങോട്ട് സൈക്കിളിൽ തിരിക്കുമെന്ന് പറഞ്ഞ കൂട്ടുകാരനെ വഴിമധ്യേ കണ്ട് കൂട്ടിക്കൊണ്ട് വരികയാണ് ഉദ്ദേശ്യം. ഗോപു സൈക്കിളെടുക്കുന്നതു കണ്ട് ജിമ്മി വാലാട്ടിക്കൊണ്ട് ഓടിയെത്തി. “രാമു വരുന്നുണ്ട്രാ” എന്നു കേട്ടപാടേ അവൻ സൈക്കിളിനു മുന്നിൽ കുതിച്ചു. രാമുവിനേയും അവന്റെ വീടുമൊക്കെ ജിമ്മിക്കും ഇഷ്ടമാണ്. രാമുവിനടുത്തെത്തിയ ജിമ്മി ഒരു കുരയും വാലാട്ടവും കൊണ്ട് അഭിവാദ്യം ചെയ്ത് ഒരു നിമിഷവും പാഴാക്കാതെ തിരികെയോടി. കഴിഞ്ഞില്ല. ഗോപുവിനടുത്തും നിൽക്കാതെ വീണ്ടും രാമുവിനടുത്തേക്കോടി. അങ്ങിനെ കൂട്ടുകാർ കണ്ടുമുട്ടും വരെ ജിമ്മി ഓടിക്കൊണ്ടേയിരുന്നു. രാമുവിന്റെ വീട്ടിൽ നിന്ന് ഗോപുവിന്റെ വീട്ടിലേക്കുള്ള ദൂരം 10 കിലോമീറ്ററും അവരുടെ സൈക്കിളിന്റെ വേഗത മണിക്കൂറിൽ 10 കിലോ മീറ്ററും ആണെങ്കിൽ, സൈക്കിളിന്റെ ഇരട്ടി വേഗത്തിലോടുന്ന ജിമ്മി, ഇവർക്കിടയിൽ എത്ര കിലോമീറ്റർ ഓടിക്കാണും?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ശരിയുത്തരം അയച്ചവർ : അജീഷ് കെ ബാബു, ആദിത്യ പി.എസ്, ജോർജ്ജ് വർഗ്ഗീസ്, അൻവറലി അഹമ്മദ്

 

10 കിലോമീറ്റർ സഞ്ചരിച്ചിരിക്കും. രാമുവും ഗോപുവും 10 കിലോമീറ്റർ സഞ്ചരിക്കണം തമ്മിൽ കണ്ടുമുട്ടാൻ. ഇതിനെടുക്കുന്ന സമയം 30 മിനിട്ട്. ( രണ്ടൂ പേരും 10 കിലോമീറ്റർ മണിക്കൂറിൽ എന്ന കണക്കിൽ സഞ്ചരിക്കുന്നു. അതുകൊണ്ട് ആപേക്ഷിക വേഗത 20 കിലോമീറ്റർ മണീക്കൂറിൽ. ). ഈ സമയം കൊണ്ട് ജിമ്മി സഞ്ചരിക്കുന്ന ദൂരം ഇത് തന്നെ, കാരണം ജിമ്മിയുടെ വേഗത 20 കിമീ മണിക്കൂറിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: