Category എളുപ്പം

85. ഒന്നു മുതല്‍ നൂറുവരെ

ഒന്നു മുതല്‍ നൂറുവരെയുള്ള എണ്ണല്‍ സംഖ്യകളെ ഗുണിച്ചാല്‍ കിട്ടുന്ന സംഖ്യയില്‍ എത്ര പൂജ്യം ഉണ്ടാവും? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : അനൻ ദിയ, ഹൃദയ് ജയറാം , സീന, സുരേഷ് കുമാർ,

83. സംഖ്യകളുടെ പ്രത്യേകത

1,8,17,18,26,27 എന്നീ സംഖ്യകൾക്ക് ഒരു പ്രത്യേകതയുണ്ട്. എന്തെന്ന് കണ്ടുപിടിക്കാമോ? ഉത്തരത്തിലേക്ക് ഒരു സൂചന : ഈ സംഖ്യകൾ ഒരു ശ്രേണി അല്ല. ഈ സംഖ്യകളിൽ ഒരു ഗണിതക്രിയ നടത്തി നോക്കൂ – അതെന്തുമാവാം. ഗുണനമോ ഹരണമോ വർഗം കണ്ടു പിടിക്കലോ അങ്ങനെ എന്തും. അങ്ങനെ ചെയ്യുമ്പോൾ കിട്ടുന്ന സംഖ്യകൾക്ക് ഒരു പ്രത്യേകത ഉണ്ട്. എല്ലാ സംഖ്യകളിലും…

82. സംഖ്യകൾ തമ്മിലുള്ള ബന്ധം

ഒരു വെളുത്ത ചതുരവും ഒരു ചാര നിറത്തിലുള്ള ചതുരവും പരസ്പരം മാറ്റിയാൽ വെളുത്ത ചതുരത്തിലുള്ള സംഖ്യകൾ തമ്മിലും ചാരനിറത്തിലുള്ള സംഖ്യകൾ തമ്മിലും ഒരു ബന്ധം കണ്ടുപിടിക്കാൻ കഴിയും. ഏത് സംഖ്യകൾ ? എന്താണു ആ ബന്ധം? ഉത്തരത്തിലേക്ക് ഒരു സൂചന : ചാരനിറത്തിലെ ചതുരങ്ങളിൽ ഉള്ള സംഖ്യകൾ എടുത്തെഴുതൂ. അവയിൽ ഒന്ന് കൂട്ടത്തിൽ ചേരാത്തതാണെന്ന് കാണാം.…

79. ചതുരം പൂർത്തിയാക്കുക

0 മുതൽ 9 വരെയുള്ള സംഖ്യകൾ ഉപയോഗിച്ച് ഈ ചതുരം പൂർത്തിയാക്കുക ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : ആൻ തെരേസ, അജീഷ്  കെ ബാബു,  അനിൽ രാമചന്ദ്രൻ

78. അടുത്ത സംഖ്യ ഏത്

13,24,33,40,45,48, — 1,9,17,3,11,19,5,13,21,7,15, — അടുത്ത സംഖ്യ ഏത്? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : രമേഷ് ജെ, അതുൽ പരമേശ്വരൻ, അനന്യ ദിവാകരൻ, ചാന്ദ്നി, അനൻ ദിയ, അന്ന റോസ്, ആൻ തെരേസ, ജിഷ്മ, സ്നിഗ്ദ, ദിയ, ആൻഹ മെഹ്‌റിൻ, അജീഷ് കെ ബാബു, അൻവർ അലി, ഹൃദയ് ജയറാം, അഭിജിത്,…

77. ഫുട്ബോൾ ടീമുകൾ

10 ഫുട്ബോൾ ടീമുകൾ തമ്മിൽ എത്ര കളികൾ ആകാം. ഒരിക്കൽ പരസ്പരം കളിച്ച ടീമുകൾ വീണ്ടും ഒരിക്കൽ കൂടി തമ്മിൽ മത്സരിക്കാൻ പാടില്ല. ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : ആദിത്യ, അജീഷ് കെ ബാബു, അൻവർ അലി, അർച്ചന, നേഹ, വിഷ്‌ണു ശങ്കർ, ജിഷ ജോൺ, സൈന്ധവി, സുരേന്ദ്രൻ കെപി, സതീഷ്…

76. പരീക്ഷ

20 ചോദ്യങ്ങളുള്ള ഒരു പരീക്ഷയിൽ ഓരോ ശരി ഉത്തരത്തിനും +3 മാർക്ക്. ഓരോ തെറ്റായ ഉത്തരത്തിനും -1 മാർക്ക്. എല്ലാത്തിനും ഉത്തരം നൽകിയ ഒരാൾക്ക് പൂജ്യം മാർക്ക് കിട്ടിയെങ്കിൽ എത്രയെണ്ണം ശരിയായി? എത്രയെണ്ണം തെറ്റായി? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : ആദിത്യ, അജീഷ് കെ ബാബു, ശ്യാം, അൻവർ അലി, ആൻ…

73. അഞ്ചക്കസംഖ്യ

അഞ്ചക്കങ്ങളുള്ള ഒരു സംഖ്യ. അതിന്റെ ഇടതു വശത്ത് ഒന്നു ചേർത്തു. പിന്നെയതിനെ മൂന്നു കൊണ്ടു ഗുണിച്ചു. അപ്പോൾ, സംഖ്യയ്ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചില്ല. ഇടതുവശത്തു ചേർത്ത ഒന്ന് വലതുവശത്തായി എന്നു മാത്രം. ഏതായിരുന്നു ആ അഞ്ചക്കസംഖ്യ? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : അജീഷ് കെ ബാബു, വൃന്ദ, അതുല്യ, ഷാൻ.സി.എസ്, നിവേദിത,…

72. ഭിന്നസംഖ്യ

ഏതാണു കൂട്ടത്തിൽ ചേരാത്ത ഭിന്നസംഖ്യ : 17/74, 29/98, 35/152, 42/162, 87/372,74/372 ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : സ്നിഗ്ദ നായർ, അശ്വതി ഹരികൂമാർ, ആദിത്യ പി.എസ്.

69. സംഖ്യകൾ ഏതൊക്കെ ?

x, y എന്ന് രണ്ട് സംഖ്യകൾ. ഇവയുടെ ല സ ഗു (LCM), ഉ സാ ഘ (HCF) എന്നിവയുടെ ഗുണനഫലം xy ആണെങ്കിൽ സംഖ്യകൾ ഏതൊക്കെ? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : അശ്വതി ഹരികുമാർ