20 ചോദ്യങ്ങളുള്ള ഒരു പരീക്ഷയിൽ ഓരോ ശരി ഉത്തരത്തിനും +3 മാർക്ക്. ഓരോ തെറ്റായ ഉത്തരത്തിനും -1 മാർക്ക്. എല്ലാത്തിനും ഉത്തരം നൽകിയ ഒരാൾക്ക് പൂജ്യം മാർക്ക് കിട്ടിയെങ്കിൽ എത്രയെണ്ണം ശരിയായി? എത്രയെണ്ണം തെറ്റായി?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ശരിയുത്തരം അയച്ചവർ : ആദിത്യ, അജീഷ് കെ ബാബു, ശ്യാം, അൻവർ അലി, ആൻ തെരേസ, അഞ്ജന, അർച്ചന, നിരഞ്ജന, ജിഷ, സതീഷ്, അഭിവാദ്, ആദിത്യൻ

 

ഉത്തരം തെറ്റിയാൽ നഷ്ടമാകുന്ന മാർക്കിന്റെ മൂന്നിരട്ടിയാണ് ശരിയായാൽ കിട്ടുന്നത്. പൂജ്യം മാർക്ക്  കിട്ടിയെങ്കിൽ ശരിയായതിന്റെ മൂന്നിരട്ടി ഉത്തരങ്ങൾ തെറ്റിപ്പോയിട്ടുണ്ടാവും. നാല് ചോദ്യമാണെങ്കിൽ ഒന്ന് ശരിയായി, മൂന്ന് തെറ്റി. 20 ചോദ്യമുള്ളതു കൊണ്ട്, 5 എണ്ണം ശരിയായിട്ടുണ്ടാവും. 15 എണ്ണം തെറ്റിയിട്ടുണ്ടാവും.

Leave a Reply