73. അഞ്ചക്കസംഖ്യ

അഞ്ചക്കങ്ങളുള്ള ഒരു സംഖ്യ. അതിന്റെ ഇടതു വശത്ത് ഒന്നു ചേർത്തു. പിന്നെയതിനെ മൂന്നു കൊണ്ടു ഗുണിച്ചു. അപ്പോൾ, സംഖ്യയ്ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചില്ല. ഇടതുവശത്തു ചേർത്ത ഒന്ന് വലതുവശത്തായി എന്നു മാത്രം. ഏതായിരുന്നു ആ അഞ്ചക്കസംഖ്യ?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ശരിയുത്തരം അയച്ചവർ : അജീഷ് കെ ബാബു, വൃന്ദ, അതുല്യ, ഷാൻ.സി.എസ്, നിവേദിത, നിരഞ്ജൻ, ജെഷിൻ ചെറുകര, ആദിത്യ പി.എസ്

 

42857

1 ഇടതുവശത്ത് ചേർക്കാൻ 100000 സംഖ്യയുമായി കൂട്ടണം. കിട്ടുന്ന ഉത്തരത്തെ 3 കൊണ്ട് ഗുണിക്കുമ്പോൾ 1 വലതുവശത്ത് ചേരുന്നു എന്നതിനർത്ഥം സംഖ്യയെ 10 കൊണ്ട് ഗുണിച്ച് ഒന്ന് കൂട്ടുന്നു എന്നാണു.

3(100000 + x) = 10x + 1

299999 = 7x

X = 42857

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: