ഒരു വെളുത്ത ചതുരവും ഒരു ചാര നിറത്തിലുള്ള ചതുരവും പരസ്പരം മാറ്റിയാൽ വെളുത്ത ചതുരത്തിലുള്ള സംഖ്യകൾ തമ്മിലും ചാരനിറത്തിലുള്ള സംഖ്യകൾ തമ്മിലും ഒരു ബന്ധം കണ്ടുപിടിക്കാൻ കഴിയും. ഏത് സംഖ്യകൾ ? എന്താണു ആ ബന്ധം?

ഉത്തരത്തിലേക്ക് ഒരു സൂചന : ചാരനിറത്തിലെ ചതുരങ്ങളിൽ ഉള്ള സംഖ്യകൾ എടുത്തെഴുതൂ. അവയിൽ ഒന്ന് കൂട്ടത്തിൽ ചേരാത്തതാണെന്ന് കാണാം. അതുപോലെ വെളുത്ത നിറത്തിൽ ഉള്ള ചതുരങ്ങളിലെ സംഖ്യകളും. ഇനി ചാര നിറത്തിലെ ചതുരങ്ങളിൽ നിന്നുള്ള ഒറ്റയാനെ വെള്ള നിറത്തിലെ സംഖ്യകളിൽ ചേർത്തുവെക്കൂ. തിരിച്ചും ചെയ്യൂ. ഉത്തരം കിട്ടും.

 

28 ഉം 48 ഉം തമ്മിൽ മാറ്റിയാൽ മതി. അപ്പോൾ വെളുത്ത ചതുരങ്ങൾ എല്ലാം മൂന്നിന്റെ ഗുണിതങ്ങൾ ആവും. ചാര നിറത്തിലുള്ള ചതുരങ്ങളിൽ എല്ലാ സംഖ്യകളും മൂന്ന് കൊണ്ട് ഹരിക്കാൻ കഴിയാത്തവയും.

Leave a Reply