67. ചതുരം പൂർത്തിയാക്കുക

0 മുതൽ 9 വരെയുള്ള സംഖ്യകൾ ഉപയോഗിച്ച് ഈ ചതുരം പൂർത്തിയാക്കുക ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ :ആകാശ് ആർ എസ്, ജെസിൻ ചെറുകര
0 മുതൽ 9 വരെയുള്ള സംഖ്യകൾ ഉപയോഗിച്ച് ഈ ചതുരം പൂർത്തിയാക്കുക ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ :ആകാശ് ആർ എസ്, ജെസിൻ ചെറുകര
എനിക്ക് അഞ്ച് സുഹൃത്തുക്കൾ ഉണ്ട്. അവരുടെ വയസ്സുകൾ തമ്മിൽ കൂട്ടിയാൽ 109 കിട്ടും. സുഹൃത്തുക്കളുടെ പേർ A B C D E എന്നിരിക്കട്ടെ. A + B = 16, B + C = 32, C+ D = 52, D+ E = 72. ഓരൊരുത്തരുടെയും വയസ്സ് കണ്ടുപിടിക്കാമോ? ഉത്തരം…
കുത്തുകളെ തമ്മിൽ യോജിപ്പിച്ചുകൊണ്ട് എത്ര സമചതുരങ്ങൾ ഉണ്ടാക്കാം? കുത്തുകൾ സമചതുരങ്ങളുടെ മൂലകളിലാകണം. ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: അപ്സര, ഫാത്തിമ ഹന
“മേശപ്പുറത്ത് 3 ഗ്ലാസുകൾ കമഴ്ത്തി വെച്ചിരിക്കുന്നു. അതിലൊരു ഗ്ലാസ്സിനടിയിൽ മിഠായിയുണ്ട്. ഏതിന്നടിയിലാണെന്ന് കൃത്യമായി പറയുന്നവർക്ക് മിഠായി തരും.” “ഇതു വെറുതേ ഭാഗ്യ പരീക്ഷണമല്ലേ? ഇതിന് യുക്തിയും ബുദ്ധിയുമൊന്നും വേണ്ട.’ “ഇപ്പോഴത്തെ നിലയ്ക്ക് വേണ്ട. പക്ഷേ ചോദ്യം മുഴുവനായില്ല. ആദ്യം മിഠായിയുള്ള ഗ്ലാസ് തിരഞ്ഞെടുക്കൂ.” “ശരി. ഇതാ തെരഞ്ഞെടുത്തു.” “നന്നായി. ഈ ഗ്ലാസ് തിരഞ്ഞെടുത്തിരുന്നെങ്കിൽ കഷ്ടമായേനേ. കാരണം,…
2 4 3 6 5 ? ഈ ശ്രേണിയിൽ അടുത്തത് ആര്? ഒന്നിലേറെ ഉത്തരം ഉണ്ടോ? ഉണ്ടെങ്കിൽ ഏതൊക്കെ? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: സുഹാന ഫാത്തിമ, രാജശേഖരൻ, ശ്രീദേവി, അൻവർ അലി എന്നിവർക്കെല്ലാെ ഓരോ ഉത്തരം ശരിയാണ്.
40 ബി സി യുടെ ഏഴാം ദിവസം ജനിച്ച ഒരാൾ എ ഡി 40 ഏഴാം ദിവസം മരിച്ചു പോയി. അയാൾ എത്ര വർഷം ജീവിച്ചിരുന്നു? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: അജീഷ് കെ ബാബു, വിസ്മയ , ജെഷിൻ ചെറുകര
ബഹിരാകാശത്തുള്ള ഒരു നക്ഷത്രത്തെ ചുറ്റുന്ന ഒരു ഗ്രഹമാണ് “അനന്തമയി.” അവിടെ എല്ലാം അനന്തമാണ്. അവിടെ നിന്നും ഒരു ബഹിരാകാശ യാത്രികൻ കുറെ പാവകളെ കൊണ്ടുവന്നു. അതിൽ ഒന്നാമത്തെ പാവക്ക് ഒരു മീറ്റർ ഉയരമുണ്ട്. അത് തുറന്ന് അതിനുള്ളിൽ വക്കാവുന്ന അടുത്ത പാവക്ക് അതിൻ്റെ പകുതി (അരമീറ്റർ) ഉയരം. അതിനടുത്തതിന് അതിൻ്റെയും പകുതി (കാൽമീറ്റർ). അങ്ങനെ പാവകളുടെ…
പന്ത്രണ്ട് പേപ്പർ ക്ലിപ്പുകൾ ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ വച്ചിരിക്കുന്നു. ഇതിൽ അഞ്ചെണ്ണം മാറ്റി വച്ച് ഒരേ വലിപ്പമുള്ള മൂന്ന് സമചതുരങ്ങൾ ഉണ്ടാക്കുക. ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: മൂഹമ്മദ് മിദ് ലാജ് എ
വേണുവും വാണിയും രേണുവും മാണിയും ആഗസ്റ്റ് 15 ന് തേക്കടി സന്ദർശിച്ചു. അവരുടെ സന്ദർശന സമയം വേണു – 8 മണി വാണി – 9 മണി രേണു – 10 മണി മാണി – 11 മണി വേണുവിനും വാണിക്കുമിടയിൽ ഇവരിൽ ഒരാൾ തേക്കടി സന്ദർശിച്ചിട്ടുണ്ട്. വാണിക്കും മാണിക്കും മുമ്പല്ല വേണു തേക്കടി സന്ദർശിച്ചത്.…
ചിത്രത്തിൽ 24 തീപ്പെട്ടിക്കൊള്ളികളുണ്ട്. ഇതിൽ നിന്ന് 8 എണ്ണം എടുത്ത് മാറ്റാം. അപ്പോൾ 2 സമചതുരങ്ങൾ മാത്രമേ അവശേഷിക്കാവൂ. ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: റീജ, ഷാൻഎസ്.എസ്., അജീഷ് കെ ബാബു, എൽദോ കുര്യാക്കോസ്, അൻവർ അലി അഹമ്മദ്, മനോഹരൻ, റോസ്‌നി,റിഥിൻ എം.റജീബ്