Category എല്ലാ പസിലുകളും

87. ആപ്പിളും കുരങ്ങനും

അഞ്ചുപേർ ഒരു കുരങ്ങനോടൊപ്പം ആപ്പിൾ ശേഖരിച്ചു. അടുത്തദിവസം പങ്കുവെക്കാം എന്ന് തീരുമാനിച്ച് അവർ ഉറങ്ങാൻ പോയി. എന്നാൽ മറ്റുള്ളവർ ഉറങ്ങുമ്പോൾ, കൂട്ടത്തിൽ ഒരാൾ  ആപ്പിളുകൾ എണ്ണി, കൃത്യം അഞ്ചായി പകുക്കാൻ ശ്രമിച്ചു. പക്ഷേ, ഒരെണ്ണം ബാക്കി വന്നു. അയാൾ അത് കുരങ്ങനു കൊടുക്കുകയും തന്റെ  പങ്ക് ഒളിപ്പിക്കുകയും ചെയ്തു. ഇയാൾ ഉറങ്ങുമ്പോൾ അടുത്തയാളും ഇത് തന്നെ…

86. ചിഹ്നം ചേർത്ത് ഉത്തരത്തിലെത്താമോ?

8  7  6  5  4  3  2  1 = 88 +, – ഇവ ഉപയോഗിച്ച് ഉത്തരത്തിൽ എത്താൻ കഴിയുമോ? ഒന്നിലധികം മാർഗങ്ങൾ സാധ്യമാണോ ? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : ബിജീഷ് ബാലൻ, സതീഷ് പിവി , ഹൃദയ് ജയറാം , സുഷമ, സുരേഷ് കുമാർ ജ്യോതിഷ്,…

85. ഒന്നു മുതല്‍ നൂറുവരെ

ഒന്നു മുതല്‍ നൂറുവരെയുള്ള എണ്ണല്‍ സംഖ്യകളെ ഗുണിച്ചാല്‍ കിട്ടുന്ന സംഖ്യയില്‍ എത്ര പൂജ്യം ഉണ്ടാവും? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : അനൻ ദിയ, ഹൃദയ് ജയറാം , സീന, സുരേഷ് കുമാർ,

84. പൂട്ടും താക്കോലും – വീഡിയോ പസിൽ

ഒരു വീഡിയോ പസിലാണ്. വീഡിയോ കാണൂ… ഉത്തരം കമന്റായി രേഖപ്പെടുത്താം. അവതരണം : കെ.വി.എസ്. കർത്താ കടപ്പാട് : യുറീക്ക ടെലിവിഷൻ ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

83. സംഖ്യകളുടെ പ്രത്യേകത

1,8,17,18,26,27 എന്നീ സംഖ്യകൾക്ക് ഒരു പ്രത്യേകതയുണ്ട്. എന്തെന്ന് കണ്ടുപിടിക്കാമോ? ഉത്തരത്തിലേക്ക് ഒരു സൂചന : ഈ സംഖ്യകൾ ഒരു ശ്രേണി അല്ല. ഈ സംഖ്യകളിൽ ഒരു ഗണിതക്രിയ നടത്തി നോക്കൂ – അതെന്തുമാവാം. ഗുണനമോ ഹരണമോ വർഗം കണ്ടു പിടിക്കലോ അങ്ങനെ എന്തും. അങ്ങനെ ചെയ്യുമ്പോൾ കിട്ടുന്ന സംഖ്യകൾക്ക് ഒരു പ്രത്യേകത ഉണ്ട്. എല്ലാ സംഖ്യകളിലും…

82. സംഖ്യകൾ തമ്മിലുള്ള ബന്ധം

ഒരു വെളുത്ത ചതുരവും ഒരു ചാര നിറത്തിലുള്ള ചതുരവും പരസ്പരം മാറ്റിയാൽ വെളുത്ത ചതുരത്തിലുള്ള സംഖ്യകൾ തമ്മിലും ചാരനിറത്തിലുള്ള സംഖ്യകൾ തമ്മിലും ഒരു ബന്ധം കണ്ടുപിടിക്കാൻ കഴിയും. ഏത് സംഖ്യകൾ ? എന്താണു ആ ബന്ധം? ഉത്തരത്തിലേക്ക് ഒരു സൂചന : ചാരനിറത്തിലെ ചതുരങ്ങളിൽ ഉള്ള സംഖ്യകൾ എടുത്തെഴുതൂ. അവയിൽ ഒന്ന് കൂട്ടത്തിൽ ചേരാത്തതാണെന്ന് കാണാം.…

81. വിട്ടുപോയ സംഖ്യ

വിട്ടു പോയ സംഖ്യ കണ്ടുപിടിക്കുക 1,8,15,3, — ,19,9,18,10, —,14, 7,5,4, — ,13, 0, 12, 16, —   ഉത്തരത്തിലേക്ക് ഒരു സൂചന : 0 ംമുതൽ 19 വരെയുള്ള സംഖ്യകൾ ഒരു പ്രത്യേക ക്രമത്തിൽ എഴുതിയാൽ ഇത് കിട്ടും. അങ്ങനെ വിട്ടുപോയ സംഖ്യകളും കണ്ടെത്താം. ആ ക്രമം കണ്ടെത്താൻ ശ്രമിക്കൂ. ഉത്തരവും…

80. ചതുരം ഉണ്ടാക്കാൻ സാധിക്കുമോ?

A,B,C,D,E ഇവ ഉപയോഗിച്ച് 2 ൽ കാണുന്ന 4×5 ചതുരം ഉണ്ടാക്കാൻ സാധിക്കുമോ? സാധിക്കുമെങ്കിൽ എങ്ങിനെ? സാധിക്കില്ലെങ്കിൽ എന്തുകൊണ്ട്? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : അജീഷ് കെ ബാബു

79. ചതുരം പൂർത്തിയാക്കുക

0 മുതൽ 9 വരെയുള്ള സംഖ്യകൾ ഉപയോഗിച്ച് ഈ ചതുരം പൂർത്തിയാക്കുക ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : ആൻ തെരേസ, അജീഷ്  കെ ബാബു,  അനിൽ രാമചന്ദ്രൻ

78. അടുത്ത സംഖ്യ ഏത്

13,24,33,40,45,48, — 1,9,17,3,11,19,5,13,21,7,15, — അടുത്ത സംഖ്യ ഏത്? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : രമേഷ് ജെ, അതുൽ പരമേശ്വരൻ, അനന്യ ദിവാകരൻ, ചാന്ദ്നി, അനൻ ദിയ, അന്ന റോസ്, ആൻ തെരേസ, ജിഷ്മ, സ്നിഗ്ദ, ദിയ, ആൻഹ മെഹ്‌റിൻ, അജീഷ് കെ ബാബു, അൻവർ അലി, ഹൃദയ് ജയറാം, അഭിജിത്,…