Category പ്രയാസം

64. മിസൈലുകൾ

രണ്ട് മിസൈലുകൾ നേർക്കുനേർ സഞ്ചരിക്കുന്നു. അവ 2500 കിലോമീറ്റർ ദൂരത്തിലാണ്. ഒന്നിന്റെ വേഗം മണിക്കൂറിൽ 9000 കിലോമീറ്ററും മറ്റേതിന്റേത് മണിക്കൂറിൽ 21000 കിലോമീറ്ററും ആണ്. എങ്കിൽ കൂട്ടിമുട്ടുന്നതിനു ഒരു മിനിറ്റ് മുൻപ് അവ തമ്മിലുള്ള ദൂരം എത്ര? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: അജീഷ് കെ ബാബു, സതീഷ് പി വി, എൽദൊ…

61. മടക്കയാത്ര

ഒരാൾ ദിവസവും ട്രെയിനിൽ ആണു ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയിരുന്നത്. സ്റ്റേഷനിൽ നിന്ന് കാറിൽ വീട്ടിലേക്കും. ഒരു ദിവസം അയാൾ ഒരു മണിക്കൂർ നേരത്തെ സ്റ്റേഷനിൽ എത്തി. കാർ വരാൻ കാത്തുനിൽക്കാതെ നടന്നു. ഒടുവിൽ ഒരു സ്പോട്ടിൽ നിന്ന് കാർ അയാളെ പിക്ക് ചെയ്തു. അയാൾ കാറിൽ വീട്ടിൽ എത്തി. സാധാരണ എത്തുന്നതിൽ നിന്ന് 10…

58. വെള്ളവും അളവുപാത്രങ്ങളും

നമ്മുടെ കയ്യിൽ നാലു അളവുപാത്രങ്ങൾ ഉണ്ട്. 9 ലിറ്റർ, 5 ലിറ്റർ, 4 ലിറ്റർ, 2 ലിറ്റർ. ഇതിൽ 9 ലിറ്റർ പാത്രത്തിൽ നിറയെ വെള്ളം ഉണ്ട്. നമ്മുടെ ലക്ഷ്യം ഈ 9 ലിറ്റർ വെള്ളം 3 ലിറ്റർ വീതം 3 പാത്രങ്ങളീൽ നിറക്കുക എന്നതാണു. ഓരൊ തവണയും വെള്ളം മാറ്റുമ്പോൾ പൂർണമായും കാലിയാക്കുകയോ, പൂർണമായും…

55. വാക്കേത് ?

ഇതാ കുറച്ച് വാക്കുകൾ കമല മരട് ചരൽ വിമല അരവി യുക്തിപരമായി മാത്രം ചിന്തിക്കുന്ന മൂന്ന് ബുദ്ധിമാന്മാർ. മുകളിലുള്ള വാക്കുകളിൽ ഒരെണ്ണത്തിൻ്റെ ഓരോ അക്ഷരം രഹസ്യമായി ഓരോരുത്തർക്കും നൽകി. മൂന്നു പേർക്കും ഒരു വാക്കിൻ്റെ വ്യത്യസ്തമായ മൂന്നക്ഷരങ്ങൾ തന്നെയാണ് നൽകിയത്. അവർക്ക് കൊടുത്ത മൂന്നക്ഷരങ്ങളും ചേർത്തുവച്ചാൽ മുകളിലുള്ള വാക്കുകളിൽ ഒരെണ്ണം ഉണ്ടാക്കാൻ കഴിയും എന്നും അവരോട്…

52. സീസോ

അവർ 12 പേരുണ്ട്. 11 പേർക്ക് ഒരേ ഭാരം. പന്ത്രണ്ടാമത്തെയാൾക്ക് ഇത്തിരി ഭാരവ്യത്യസം. ഒരു സീസോയുണ്ട് അതിലിരുത്തി ഭാരം താരതമ്യം ചെയ്യാം. ഒരു സമയം എത്ര പേരെ വേണമെങ്കിലും സീസോയിലിരുത്താം. എന്നാൽ സീസോ മൂന്നു തവണ ഉപയോഗിക്കാനേ അനുമതിയുള്ളൂ. ഭാരവ്യാത്യാസമുള്ള ആളെ കണ്ടെത്തണം. ഭാരം മറ്റുള്ളവരേക്കാൾ കൂടുതലോ കുറവോ എന്നും പറയണം. ഉത്തരം താഴെ കമന്റായി…

49. ഒന്നു മുതൽ നൂറു വരെ

ഒന്നു മുതല്‍ നൂറുവരെയുള്ള എണ്ണല്‍ സംഖ്യകളെ ഗുണിച്ചാല്‍ കിട്ടുന്ന സംഖ്യയില്‍ എത്ര പൂജ്യം ഉണ്ടാവും? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: റെന എൻ.എസ്., മനോഹരൻ എൻ, അജീഷ് കെ ബാബു, അഞ്ജന അനിൽ കുമാർ

46. കള്ളി പൂരിപ്പിക്കാമോ ?

സൂചനകൾ ഉപയോഗിച്ച് കള്ളികൾ പൂരിപ്പിക്കാമോ? രാമുവും കോമുവും വേലുവും ഒരേ നിര (column)യിലാണ്. ലീല രാമുവിന്റെ ഇടതുവശത്തും മാലയുടെ തൊട്ടു മുകളിലും ആണ്. ശ്രീല കോമുവിന്റെ വലതു വശത്തും ലിജുവിന്റെ തൊട്ടു മുകളിലും ആണ്. മാല വേലുവിന്റെ ഇടതു വശത്തും രാജുവിന്റെ അതേ നിരയിലുമാണ്. പിന്നെ മാളുവും ഉണ്ടേ. ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം ഉത്തരം…

43. ഉറുമ്പ്

ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ഒരു സമചതുരക്കട്ട (Cube) ആണ്. A യിൽ ഇരിക്കുന്ന ഒരു ഉറുമ്പിന് E യിലേക്ക് വരണം. ഏറ്റവും ദൂരം കുറഞ്ഞ വഴിയാണ് സ്വീകരിക്കേണ്ടത്. ക്യൂബിൻ്റെ ഉള്ളിലൂടെ ആണെങ്കിൽ A യും E യും തമ്മിൽ ബന്ധിപ്പിക്കുന്ന നേർ രേഖയാണ് ദൂരം കുറഞ്ഞ പാത. എന്നാൽ ഉറുമ്പ് ക്യൂബിൻ്റെ പുറത്തു കൂടിയാണ് പോകുന്നത്. ഉറുമ്പ്…

40. നാണയങ്ങൾ

മേശപ്പുറത്ത് A, B, C എന്നീ 3 നാണയങ്ങൾ ഒരേ വരിയിൽ വച്ചിരിക്കുന്നു. A യെ B യുടേയും Cയുടേയും നടുക്ക് കൊണ്ടുവന്ന് വയ്ക്കുകയാണ് വേണ്ടത്. ചില നിബന്ധനകൾ ഉണ്ട്. നേരിട്ടോ അല്ലാതെയോ C യിൽ തൊടാൻ പാടില്ല, എന്നാൽ അനക്കാം. B യിൽ തൊടാം, പക്ഷെ അനക്കാൻ പാടില്ല. A യിൽ തൊടുകയും അനക്കുകയും…

37. ചെസ് ബോർഡ്

ചെസ് ബോർഡിൽ 64 കള്ളികളാണല്ലോ ഉള്ളത്. ചിത്രത്തിലെപ്പോലെ എതിർ മൂലകളിൽ നിന്നും ഓരോ കള്ളികൾ മുറിച്ചുമാറ്റിയ ചെസ് ബോർഡ് സങ്കല്പിക്കുക. രണ്ടു കള്ളികളുടെ നീളവും ഒരു കള്ളിയുടെ വീതിയുമുള്ള 31 കാർഡ് കഷ്ണങ്ങളുപയോഗിച്ച് ഈ ബോർഡിനെ പൂർണമായി മറയ്ക്കാമോ? എങ്ങനെ? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: അശ്വിനി എം, അച്യുത് ജ്യോതി പി.എം,…