ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ഒരു സമചതുരക്കട്ട (Cube) ആണ്. A യിൽ ഇരിക്കുന്ന ഒരു ഉറുമ്പിന് E യിലേക്ക് വരണം. ഏറ്റവും ദൂരം കുറഞ്ഞ വഴിയാണ് സ്വീകരിക്കേണ്ടത്. ക്യൂബിൻ്റെ ഉള്ളിലൂടെ ആണെങ്കിൽ A യും E യും തമ്മിൽ ബന്ധിപ്പിക്കുന്ന നേർ രേഖയാണ് ദൂരം കുറഞ്ഞ പാത. എന്നാൽ ഉറുമ്പ് ക്യൂബിൻ്റെ പുറത്തു കൂടിയാണ് പോകുന്നത്. ഉറുമ്പ് ആലോചിച്ചപ്പോൾ A യിൽ നിന്നും നേരേ C യിൽ വരുക അവിടെ നിന്നും നേരേ E യിൽ എത്തുക. ഇതാണ് എളുപ്പ വഴി. ഉറൂമ്പിന്റെ നിഗമനം ശരിയാണോ? അല്ലെങ്കിൽ എളുപ്പവഴി ഏതാണ്?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: അജീഷ് കെ. ബാബു, വിഷ്ണുശങ്കർ കെ, അച്യുത് ജ്യോതി പി.എം, അൻവർ അലി അഹമ്മദ് എം, മനോഹരൻ എൻ, ആദിത്യ പി.എസ്.

 

ചിത്രത്തിൽ ക്യൂബിന്റെ വശങ്ങൾ നിവർത്തി വെച്ചിരിക്കുന്നതാണ് കാണിച്ചിരിക്കുന്നത്. ഉറുമ്പ് തിരഞ്ഞെടുത്ത വഴി ACE ആണ്. എന്നാൽ AE ആണ് എളുപ്പം എന്ന് ചിത്രത്തിൽ നിന്ന് വ്യക്തമാണല്ലോ. A യിൽ നിന്നും DC യുടെ (അല്ലെങ്കിൽ BCയുടെ) മദ്ധ്യ ബിന്ദുവിൽ വന്നിട്ട് അവിടെ നിന്നും നേരേ E യിലേക്ക് വരുക.

 

Leave a Reply