40. നാണയങ്ങൾ

മേശപ്പുറത്ത് A, B, C എന്നീ 3 നാണയങ്ങൾ ഒരേ വരിയിൽ വച്ചിരിക്കുന്നു. A യെ B യുടേയും Cയുടേയും നടുക്ക് കൊണ്ടുവന്ന് വയ്ക്കുകയാണ് വേണ്ടത്. ചില നിബന്ധനകൾ ഉണ്ട്. നേരിട്ടോ അല്ലാതെയോ C യിൽ തൊടാൻ പാടില്ല, എന്നാൽ അനക്കാം. B യിൽ തൊടാം, പക്ഷെ അനക്കാൻ പാടില്ല. A യിൽ തൊടുകയും അനക്കുകയും ചെയ്യാം?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: വിഷ്ണു ശങ്കർ, അച്യുത് ജ്യോതി പി.എം, അമൽ ജ്യോതി

 

Bയില്‍ തൊടാമല്ലോ. B അമര്‍ത്തി പിടിക്കുക.  എന്നിട്ട് ക്യാരംസില്‍ സ്ട്രൈക്കര്‍ കൊണ്ട് അടിക്കുന്നതുപോലെ A തെറിപ്പിച്ച് Bയില്‍ കൊള്ളിക്കുക.  (A   തൊടുകയും അനക്കുകയും ചെയ്യാമല്ലോ.)  B അനങ്ങാതെ തന്നെ C തെറിച്ചുപോകും. അപ്പോള്‍  A, B ക്കും  Cക്കും ഇടയില്‍ വക്കാം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: