സൂചനകൾ ഉപയോഗിച്ച് കള്ളികൾ പൂരിപ്പിക്കാമോ?

  1. രാമുവും കോമുവും വേലുവും ഒരേ നിര (column)യിലാണ്.

  2. ലീല രാമുവിന്റെ ഇടതുവശത്തും മാലയുടെ തൊട്ടു മുകളിലും ആണ്.

  3. ശ്രീല കോമുവിന്റെ വലതു വശത്തും ലിജുവിന്റെ തൊട്ടു മുകളിലും ആണ്.

  4. മാല വേലുവിന്റെ ഇടതു വശത്തും രാജുവിന്റെ അതേ നിരയിലുമാണ്.

  5. പിന്നെ മാളുവും ഉണ്ടേ.

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം

ഉത്തരം ശരിയാക്കിയവർ: അൻവർ അലി , അജീഷ് കെ ബാബു

 

ഉത്തരം:

രാജു കോമു ശ്രീല
ലീല രാമു ലിജു
മാല വേലു മാളു

സമീപനം

രാമുവും കോമുവും വേലുവും ഒന്നാമത്തെ നിരയിൽ ആണെങ്കിൽ ലീല രാമുവിന്റെ ഇടതു വശത്ത് വരാനാകില്ല. കോമുവിന്റെ വലത് വശത്ത് ശ്രീല ഉള്ളതുകൊണ്ട് മൂന്നാമത്തെ നിരയിലും ആകില്ല. അതിനാൽ അവർ നടുവിലത്തെ നിരയിലാണ്. ഇത്തരത്തിൽ നടുവിലത്തെ നിരയിൽ ആരാണ് ഏറ്റവും മുകളിൽ അതിനു താഴെ ആര് എന്നത് മറ്റുള്ള സൂചനകളിൽ നിന്ന് കണ്ടെത്തുക.

Leave a Reply