Category എല്ലാ പസിലുകളും

57. എത്ര വർഷം ജീവിച്ചു ?

40 ബി സി യുടെ ഏഴാം ദിവസം ജനിച്ച ഒരാൾ എ ഡി 40 ഏഴാം ദിവസം മരിച്ചു പോയി. അയാൾ എത്ര വർഷം ജീവിച്ചിരുന്നു? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: അജീഷ് കെ ബാബു, വിസ്മയ , ജെഷിൻ ചെറുകര

56. വിഷം ഏത് കുപ്പിയിൽ ?

ഒരേ പോലത്തെ ഒരായിരം കുപ്പികൾ. ആയിരം കുപ്പികളിലും എന്തോ ദ്രാവകം നിറച്ചിട്ടുണ്ട്. നിറത്തിലും മണത്തിലും രുചിയിലുമൊന്നും കുപ്പികളിലെ ദ്രവകങ്ങൾ തമ്മിൽ ഒരു വ്യത്യാസവുമില്ല. പക്ഷേ രുചിച്ചു നോക്കാത്തതാണ് നല്ലത്. കാരണം, ഒരു കുപ്പിയിലുള്ളത് വിഷമാണ്. എത്ര ചെറിയ അളവിലാണെങ്കിലും ഉള്ളിൽ ചെന്നാൽ 10 മണിക്കൂറിനകം മരിച്ചു പോകത്തക്കവിധം മാരകമായ വിഷം. വധശിക്ഷ വിധിക്കപ്പെട്ട 10 കുറ്റവാളികളുണ്ട്.…

55. വാക്കേത് ?

ഇതാ കുറച്ച് വാക്കുകൾ കമല മരട് ചരൽ വിമല അരവി യുക്തിപരമായി മാത്രം ചിന്തിക്കുന്ന മൂന്ന് ബുദ്ധിമാന്മാർ. മുകളിലുള്ള വാക്കുകളിൽ ഒരെണ്ണത്തിൻ്റെ ഓരോ അക്ഷരം രഹസ്യമായി ഓരോരുത്തർക്കും നൽകി. മൂന്നു പേർക്കും ഒരു വാക്കിൻ്റെ വ്യത്യസ്തമായ മൂന്നക്ഷരങ്ങൾ തന്നെയാണ് നൽകിയത്. അവർക്ക് കൊടുത്ത മൂന്നക്ഷരങ്ങളും ചേർത്തുവച്ചാൽ മുകളിലുള്ള വാക്കുകളിൽ ഒരെണ്ണം ഉണ്ടാക്കാൻ കഴിയും എന്നും അവരോട്…

54. അനന്തമയി

ബഹിരാകാശത്തുള്ള ഒരു നക്ഷത്രത്തെ ചുറ്റുന്ന ഒരു ഗ്രഹമാണ് “അനന്തമയി.” അവിടെ എല്ലാം അനന്തമാണ്. അവിടെ നിന്നും ഒരു ബഹിരാകാശ യാത്രികൻ കുറെ പാവകളെ കൊണ്ടുവന്നു. അതിൽ ഒന്നാമത്തെ പാവക്ക് ഒരു മീറ്റർ ഉയരമുണ്ട്. അത് തുറന്ന് അതിനുള്ളിൽ വക്കാവുന്ന അടുത്ത പാവക്ക് അതിൻ്റെ പകുതി (അരമീറ്റർ) ഉയരം. അതിനടുത്തതിന് അതിൻ്റെയും പകുതി (കാൽമീറ്റർ). അങ്ങനെ പാവകളുടെ…

53. ചെസ്ബോർഡിലെ കുതിര

ഒരു 7 x 7 ചെസ്സ് ബോർഡ് എടുക്കുക. അതിൽ എല്ലാ കളത്തിലും കുതിരകൾ വെക്കുക. കുതിരകൾ L ആകൃതിയിൽ ആണല്ലോ നീങ്ങുന്നത്. എല്ലാ കുതിരകളും ഒരു തവണ നീക്കം നടത്തുന്നു എന്നിരിക്കട്ടെ. എങ്കിൽ എല്ലാ കുതിരകൾക്കും ബോർഡിൽ സ്ഥാനം കണ്ടെത്താൻ കഴിയുമോ? കഴിയുമെങ്കിൽ എങ്ങനെ? ഇല്ലെങ്കിൽ എന്താണു കാരണം? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.…

52. സീസോ

അവർ 12 പേരുണ്ട്. 11 പേർക്ക് ഒരേ ഭാരം. പന്ത്രണ്ടാമത്തെയാൾക്ക് ഇത്തിരി ഭാരവ്യത്യസം. ഒരു സീസോയുണ്ട് അതിലിരുത്തി ഭാരം താരതമ്യം ചെയ്യാം. ഒരു സമയം എത്ര പേരെ വേണമെങ്കിലും സീസോയിലിരുത്താം. എന്നാൽ സീസോ മൂന്നു തവണ ഉപയോഗിക്കാനേ അനുമതിയുള്ളൂ. ഭാരവ്യാത്യാസമുള്ള ആളെ കണ്ടെത്തണം. ഭാരം മറ്റുള്ളവരേക്കാൾ കൂടുതലോ കുറവോ എന്നും പറയണം. ഉത്തരം താഴെ കമന്റായി…

51. പേപ്പർക്ലിപ്പുകൾ

പന്ത്രണ്ട് പേപ്പർ ക്ലിപ്പുകൾ ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ വച്ചിരിക്കുന്നു. ഇതിൽ അഞ്ചെണ്ണം മാറ്റി വച്ച് ഒരേ വലിപ്പമുള്ള മൂന്ന് സമചതുരങ്ങൾ ഉണ്ടാക്കുക. ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: മൂഹമ്മദ് മിദ് ലാജ് എ

50. മൂന്നക്ക സംഖ്യ

വ്യത്യസ്ത അക്കങ്ങൾ ചേർന്ന ഒരു മൂന്നക്ക സംഖ്യ. അതേ അക്കങ്ങൾ ചേർത്ത് ഉണ്ടാക്കാവുന്ന എല്ലാ രണ്ടക്ക സംഖ്യകളുടെയും തുക ഈ സംഖ്യയ്ക്ക് തുല്യമാണ്. (xyz ആണ് സംഖ്യ എങ്കിൽ, xy, yz , xz, yx, zy,zx എന്നിവയാണ് അതിലെ അക്കങ്ങൾ കൊണ്ട് ഉണ്ടാക്കാവുന്ന രണ്ടക്ക സംഖ്യകൾ) എത്രയാണ് ഈ സംഖ്യ? ഇങ്ങനത്തെ എത്ര സംഖ്യകളുണ്ട്?…

49. ഒന്നു മുതൽ നൂറു വരെ

ഒന്നു മുതല്‍ നൂറുവരെയുള്ള എണ്ണല്‍ സംഖ്യകളെ ഗുണിച്ചാല്‍ കിട്ടുന്ന സംഖ്യയില്‍ എത്ര പൂജ്യം ഉണ്ടാവും? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: റെന എൻ.എസ്., മനോഹരൻ എൻ, അജീഷ് കെ ബാബു, അഞ്ജന അനിൽ കുമാർ

48. തേക്കടി യാത്ര

വേണുവും വാണിയും രേണുവും മാണിയും ആഗസ്റ്റ് 15 ന് തേക്കടി സന്ദർശിച്ചു. അവരുടെ സന്ദർശന സമയം വേണു – 8 മണി വാണി – 9 മണി രേണു – 10 മണി മാണി – 11 മണി വേണുവിനും വാണിക്കുമിടയിൽ ഇവരിൽ ഒരാൾ തേക്കടി സന്ദർശിച്ചിട്ടുണ്ട്. വാണിക്കും മാണിക്കും മുമ്പല്ല വേണു തേക്കടി സന്ദർശിച്ചത്.…