53. ചെസ്ബോർഡിലെ കുതിര

ഒരു 7 x 7 ചെസ്സ് ബോർഡ് എടുക്കുക. അതിൽ എല്ലാ കളത്തിലും കുതിരകൾ വെക്കുക. കുതിരകൾ L ആകൃതിയിൽ ആണല്ലോ നീങ്ങുന്നത്. എല്ലാ കുതിരകളും ഒരു തവണ നീക്കം നടത്തുന്നു എന്നിരിക്കട്ടെ. എങ്കിൽ എല്ലാ കുതിരകൾക്കും ബോർഡിൽ സ്ഥാനം കണ്ടെത്താൻ കഴിയുമോ? കഴിയുമെങ്കിൽ എങ്ങനെ? ഇല്ലെങ്കിൽ എന്താണു കാരണം?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: ആരും ശരിയുത്തരം പറഞ്ഞിട്ടില്ല.

 

ഉത്തരം: കഴിയുകയില്ല. കുതിര എല്ലായ്പ്പോഴും അത് ഇരിക്കുന്ന കളത്തിൽ നിന്ന് വ്യത്യസ്തമായ നിറമുള്ള കളത്തിലേക്കാണ് നീങ്ങുക. സാധാരണ 8 x 8 ചെസ് ബോർഡിൽ കറുപ്പും വെളുപ്പും കളങ്ങൾ തുല്യമായിരിക്കും. 32 വീതം. എന്നാൽ  7 x 7 ചെസ് ബോർഡിൽ കളങ്ങൾ 25 – 24 വീതമായിരിക്കും. അതുകൊണ്ട്, 25 കളങ്ങൾ വരുന്ന നിറത്തിലുള്ള ഒരു കുതിരയ്ക്ക് നീങ്ങാൻ കളമില്ലാതെ വരും.

സാധിക്കില്ല എന്ന് അർച്ചനയും ആഷിദയും എഴുതിയിരുന്നു. എന്നാൽ എന്തുകൊണ്ട് സാധിക്കില്ല എന്ന് എഴുതാത്തതിനാൽ ശരിയുത്തരം ആയി കണക്കാക്കാൻ കഴിയില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: