ആപ്പിള്‍

ആഗോളപ്രചാരം നേടിയ പഴമാണ് ആപ്പിള്‍. ജന്മദേശം ഏഷ്യയാണത്രെ. Malus domestica എന്നാണ് വൃക്ഷത്തിന്‍റെ ശാസ്ത്രനാമം. ലോകത്തിലേറ്റവും കൃഷിചെയ്യപ്പെടുന്ന പഴവിളകളിലൊന്നാണിത്. നാഡീകേന്ദ്രങ്ങളെ ഉത്തേജിപ്പിക്കാനുള്ള ശേഷിയുണ്ട് പഴങ്ങള്‍ക്ക്. അന്നജം, മാംസ്യം, ജീവകങ്ങള്‍, ധാതുക്കള്‍, ജലാംശം എന്നിവയാല്‍ സമ്പുഷ്ടമാണ് ആപ്പിളുകള്‍. ഒരു ഇലപൊഴിയുംവൃക്ഷമായ ആപ്പിള്‍ച്ചെടിയുടെ സാന്നിധ്യം ഇന്ത്യയില്‍ പലയിടത്തുമുണ്ട്. ആന്‍റി ഓക്സിഡന്‍റുകളും, ഫൈബറുകളും ധാരാളമടങ്ങിയിരിക്കുന്നു. വിളവെടുക്കുന്ന ആപ്പിളിന്റെ തൊലിയിൽ…