62. സാധ്യത കൂടുമോ ?

“മേശപ്പുറത്ത് 3 ഗ്ലാസുകൾ കമഴ്ത്തി വെച്ചിരിക്കുന്നു. അതിലൊരു ഗ്ലാസ്സിനടിയിൽ മിഠായിയുണ്ട്. ഏതിന്നടിയിലാണെന്ന് കൃത്യമായി പറയുന്നവർക്ക് മിഠായി തരും.” “ഇതു വെറുതേ ഭാഗ്യ പരീക്ഷണമല്ലേ? ഇതിന് യുക്തിയും ബുദ്ധിയുമൊന്നും വേണ്ട.’ “ഇപ്പോഴത്തെ നിലയ്ക്ക് വേണ്ട. പക്ഷേ ചോദ്യം മുഴുവനായില്ല. ആദ്യം മിഠായിയുള്ള ഗ്ലാസ് തിരഞ്ഞെടുക്കൂ.” “ശരി. ഇതാ തെരഞ്ഞെടുത്തു.” “നന്നായി. ഈ ഗ്ലാസ് തിരഞ്ഞെടുത്തിരുന്നെങ്കിൽ കഷ്ടമായേനേ. കാരണം,…