67. ചതുരം പൂർത്തിയാക്കുക

0 മുതൽ 9 വരെയുള്ള സംഖ്യകൾ ഉപയോഗിച്ച് ഈ ചതുരം പൂർത്തിയാക്കുക ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ :ആകാശ് ആർ എസ്, ജെസിൻ ചെറുകര
0 മുതൽ 9 വരെയുള്ള സംഖ്യകൾ ഉപയോഗിച്ച് ഈ ചതുരം പൂർത്തിയാക്കുക ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ :ആകാശ് ആർ എസ്, ജെസിൻ ചെറുകര
എനിക്ക് അഞ്ച് സുഹൃത്തുക്കൾ ഉണ്ട്. അവരുടെ വയസ്സുകൾ തമ്മിൽ കൂട്ടിയാൽ 109 കിട്ടും. സുഹൃത്തുക്കളുടെ പേർ A B C D E എന്നിരിക്കട്ടെ. A + B = 16, B + C = 32, C+ D = 52, D+ E = 72. ഓരൊരുത്തരുടെയും വയസ്സ് കണ്ടുപിടിക്കാമോ? ഉത്തരം…
ഞാൻ രാവിലെ വീട്ടിൽ നിന്ന് ഒരു കിലോ മീറ്റർ തെക്കോട്ടു നടക്കും. പിന്നെ ഒരു കിലോ മീറ്റർ കിഴക്കോട്ട് നടക്കും. അവസാനം, ഒരു കിലോ മീറ്റർ വടക്കോട്ടും നടക്കും. ഇനി ഓട്ടോ പിടിച്ച് വീട്ടിൽ പോകുമോ എന്ന് ചോദിക്കണ്ട, അതോടെ ഞാൻ വീട്ടിലെത്തും. എന്റെ വീട് എവിടെയാണ് എന്നു പറയാമോ? രണ്ട് ക്ലൂ കൂടി തരാം,…
കുത്തുകളെ തമ്മിൽ യോജിപ്പിച്ചുകൊണ്ട് എത്ര സമചതുരങ്ങൾ ഉണ്ടാക്കാം? കുത്തുകൾ സമചതുരങ്ങളുടെ മൂലകളിലാകണം. ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: അപ്സര, ഫാത്തിമ ഹന
രണ്ട് മിസൈലുകൾ നേർക്കുനേർ സഞ്ചരിക്കുന്നു. അവ 2500 കിലോമീറ്റർ ദൂരത്തിലാണ്. ഒന്നിന്റെ വേഗം മണിക്കൂറിൽ 9000 കിലോമീറ്ററും മറ്റേതിന്റേത് മണിക്കൂറിൽ 21000 കിലോമീറ്ററും ആണ്. എങ്കിൽ കൂട്ടിമുട്ടുന്നതിനു ഒരു മിനിറ്റ് മുൻപ് അവ തമ്മിലുള്ള ദൂരം എത്ര? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: അജീഷ് കെ ബാബു, സതീഷ് പി വി, എൽദൊ…
“മേശപ്പുറത്ത് 3 ഗ്ലാസുകൾ കമഴ്ത്തി വെച്ചിരിക്കുന്നു. അതിലൊരു ഗ്ലാസ്സിനടിയിൽ മിഠായിയുണ്ട്. ഏതിന്നടിയിലാണെന്ന് കൃത്യമായി പറയുന്നവർക്ക് മിഠായി തരും.” “ഇതു വെറുതേ ഭാഗ്യ പരീക്ഷണമല്ലേ? ഇതിന് യുക്തിയും ബുദ്ധിയുമൊന്നും വേണ്ട.’ “ഇപ്പോഴത്തെ നിലയ്ക്ക് വേണ്ട. പക്ഷേ ചോദ്യം മുഴുവനായില്ല. ആദ്യം മിഠായിയുള്ള ഗ്ലാസ് തിരഞ്ഞെടുക്കൂ.” “ശരി. ഇതാ തെരഞ്ഞെടുത്തു.” “നന്നായി. ഈ ഗ്ലാസ് തിരഞ്ഞെടുത്തിരുന്നെങ്കിൽ കഷ്ടമായേനേ. കാരണം,…
ഒരാൾ ദിവസവും ട്രെയിനിൽ ആണു ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയിരുന്നത്. സ്റ്റേഷനിൽ നിന്ന് കാറിൽ വീട്ടിലേക്കും. ഒരു ദിവസം അയാൾ ഒരു മണിക്കൂർ നേരത്തെ സ്റ്റേഷനിൽ എത്തി. കാർ വരാൻ കാത്തുനിൽക്കാതെ നടന്നു. ഒടുവിൽ ഒരു സ്പോട്ടിൽ നിന്ന് കാർ അയാളെ പിക്ക് ചെയ്തു. അയാൾ കാറിൽ വീട്ടിൽ എത്തി. സാധാരണ എത്തുന്നതിൽ നിന്ന് 10…
2 4 3 6 5 ? ഈ ശ്രേണിയിൽ അടുത്തത് ആര്? ഒന്നിലേറെ ഉത്തരം ഉണ്ടോ? ഉണ്ടെങ്കിൽ ഏതൊക്കെ? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: സുഹാന ഫാത്തിമ, രാജശേഖരൻ, ശ്രീദേവി, അൻവർ അലി എന്നിവർക്കെല്ലാെ ഓരോ ഉത്തരം ശരിയാണ്.
ബസ് കാത്തു നില്ക്കുമ്പോഴാണ് കുഞ്ഞോനിക്ക ചെറുമകന്റെ കത്തുമായി വന്നത്. വാങ്ങി നോക്കിയ ഞാൻ കുഴങ്ങി. കാരണം, കത്തിലുള്ളത് ഇത്ര മാത്രമാണ്. SEND + MORE MONEY “ഇനിയും കാശയച്ചു കൊടുക്കണം എന്നാണിക്കാ’. ഞാനൊന്നെറിഞ്ഞു നോക്കി, കൊള്ളുന്നെങ്കിൽ കൊള്ളട്ടെ. – “ഓനിക്കുറി ഓസ്റ്റൽ പീസ് കൂടാണ്ട് ടേംപീസോറ്റോ കെട്ടാനുണ്ടത്രേ. മ്മളൊരു പത്തു കായി അയച്ചിക്ക്. ഇനീത്ര്യാ വേണ്ടേ?’…
നമ്മുടെ കയ്യിൽ നാലു അളവുപാത്രങ്ങൾ ഉണ്ട്. 9 ലിറ്റർ, 5 ലിറ്റർ, 4 ലിറ്റർ, 2 ലിറ്റർ. ഇതിൽ 9 ലിറ്റർ പാത്രത്തിൽ നിറയെ വെള്ളം ഉണ്ട്. നമ്മുടെ ലക്ഷ്യം ഈ 9 ലിറ്റർ വെള്ളം 3 ലിറ്റർ വീതം 3 പാത്രങ്ങളീൽ നിറക്കുക എന്നതാണു. ഓരൊ തവണയും വെള്ളം മാറ്റുമ്പോൾ പൂർണമായും കാലിയാക്കുകയോ, പൂർണമായും…