34. ചോക്കും പെട്ടിയും

കണക്കുമാഷന്മാർ ഇത്ര കണിശക്കാരായിരിക്കുമോ? ഏതായാലും കേശവൻ മാഷ് അങ്ങിനെയാണ്. വരയ്ക്കുന്നത് കളർ ചോക്കു കൊണ്ടായിരിക്കണം. എഴുതുന്നത് വെള്ള ചോക്കു കൊണ്ടും. മാഷിന്റെ ഒരു നിർബന്ധമാണത്. വെള്ള ചോക്കും കളർ ചോക്കും വേറെ വേറെ പെട്ടികളിൽ വയ്ക്കുകയും വേണം. മാഷ് ഒരാഴ്ച ലീവായിരുന്നപ്പോഴാണ് ഒക്കെ തെറ്റിയത്. ഈ വക ചിട്ടകളിൽ വിശ്വാസമില്ലാത്ത ആരോ ചോക്കുകളെല്ലാം കൂടി ഒരു…