ഭൂമധ്യരേഖയിലൂടെ ഒരു കയർ വലിച്ചു കെട്ടി. ഭൂഗോളത്തിന് ചുറ്റോടു ചുറ്റെത്തുന്ന  40000 കിലോ മീറ്ററോളം നീളമുള്ള ഒരു കയർ. കയറിന്റെ വഴി മുഴുവൻ ഭൂമി സമനിരപ്പിലാണെന്ന് വിചാരിക്കുക. ഭൂമിയോട് ചേർന്ന് നിൽക്കുകയാണ് കയർ. ഈ കയറിന് ഒരു മീറ്റർ നീളം കൂട്ടുന്നു. ഇങ്ങനെ അല്പം അയഞ്ഞ കയറിനെ ഭൂമിയിൽ നിന്ന് ഒരേ ഉയരത്തിൽ ഉയർത്തിപ്പിടിക്കുന്നു എന്നു കൂടി വിചാരിക്കുക. എന്റെ പൂച്ചക്കുട്ടിക്ക് കയറിനടിയിലൂടെ നൂണുകടക്കാനാകുമോ?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: അജീഷ് കെ ബാബു, മിഥുൻ ശേഖർ, സുഹാന ഫാത്തിമ, അൻഷിഫ, സിജിൻ, റിഥിൻ എം രാജീവ്, ഫാത്തിമ ആസാദ്

ആകും. ഗണിതപരമായി പറഞ്ഞാൽ, ഒരു വൃത്തത്തിന്റെ ചുറ്റളവ് ഒരു മീറ്റർ വർദ്ധിക്കുകയാണ് ഇവിടെ സംഭവിച്ചത്. വൃത്തത്തിന്റെ ചുറ്റളവും ആരവും നേർ അനുപാതത്തിലാണെന്നത് പണ്ടേ നമുക്കറിയാവുന്നതാണ്. ആരത്തിന്റെ 2𝛑മടങ്ങായിരിക്കും ചുറ്റളവ്. ഇവിടെ ചുറ്റളവിലുണ്ടായ വർദ്ധനവിനെ 2𝛑 കൊണ്ട് ഹരിച്ചാൽ, ആരത്തിലുണ്ടാവുന്ന വർദ്ധന കിട്ടും. കണക്കു കൂട്ടി നോക്കിയാൽ ഏതാണ്ട് 16 സെന്റീ മീറ്ററിനടുത്തു വരും അത്. പൂച്ചയ്ക്ക് 25 സെന്റീമീറ്ററൊക്കെ ഉയരം വരും. എന്നാലും 16 സെ. മീ, ഉയരത്തിലുള്ള കയറിനടയിലൂടെ നിഷ്പ്രയാസം നൂണ്ടു കടക്കാൻ പറ്റും.വൃത്തത്തിന്റെ ചുറ്റളവ്,  40000 കിലോമീറ്റർ ആയാലും 4 സെന്റീ മീറ്റർ ആയാലും ഒരു മീറ്റർ വർദ്ധിച്ചാൽ, ആരത്തിലുണ്ടാകുന്ന വർദ്ധന, ഇത്ര തന്നെയായിരിക്കും എന്നതാണ് ഇതിലെ കൌതുകകരമായ കാര്യം.

.

 

Leave a Reply