കുഞ്ചുവും പാറുവും കൂടി കല്ലും പൂവും കളിക്കുകയായിരുന്നു. രണ്ടു പേരും ബുദ്ധിപരമായി ആലോചിച്ച് നീക്കങ്ങൾ നടത്തുന്ന കൂട്ടുകാരാണ്. കുഞ്ചു കല്ലും (K) പാറു പൂവും (P) ആണ് അവരുടെ അടയാളമായി എടുത്തത്. 
കല്ലും പൂവും കളിക്കുന്നത് ഇങ്ങനെയാണ്. 
  1. ഒരാൾ എതെങ്കിലും കള്ളിയിൽ തന്റെ അടയാളം വക്കുന്നു. അടുത്തയാൾക്ക് അതു പോലെ മറ്റൊരു കള്ളിയിൽ വക്കാം. 
  2. ഒരേ വരിയിലോ നിരയിലോ കോണോടു കോണായോ ഉള്ള മൂന്നു കള്ളിയിലും ഒരേ അടയാളം ആദ്യം ആരു വക്കുന്നോ അവർ ജയിക്കും.
മുകളിൽ ചിത്രത്തിലുള്ളത് കുഞ്ചുവും പാറുവും കൂടിയുള്ള ഒരു കളിയുടെ 6 നീക്കങ്ങൾക്ക് ശേഷം ഉള്ള അവസ്ഥയാണ്. അടുത്തതായി കളിക്കേണ്ടത് ആരാണ് എന്ന് വെളിപ്പെടുത്തുന്നില്ല. അത് നിങ്ങൾ കണ്ടെത്തണം. കളിയിൽ കുഞ്ചുവാണോ പാറുവാണോ ജയിക്കുക?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: സുഹാന ഫാത്തിമ, ആദിത്യ പി.എസ്., ഫാത്തിമ നസ്രിൻ ആസാദ്, സതീശൻ കെ.എം, ശ്രീനിധി അജിത്ത്, ചിത്ര എ

1 2 3
4 5 6
7 8 9

സൗകര്യത്തിനായി നമുക്ക് കോളങ്ങൾക്ക് ഇങ്ങനെ നമ്പർ നൽകാം. ഇനി കളിക്കാനുള്ളത് കുഞ്ചു ആണെങ്കിലും പാറു ആണെങ്കിലും എഴാമത്തെ നീക്കത്തിൽ കള്ളി 5 ൽ  അവരുടെ അടയാളം വച്ചാൽ കളി ജയിക്കും. അപ്പോൾ ആര് ജയിക്കുമെന്നറിയാൻ ആറാമത്തെ നീക്കം ആരാണ് ചെയ്തത് എന്നറിയണം. എതിരാളിയെ ബ്ലോക്ക് ചെയ്യാൻ കള്ളി 7 ലോ 9 ലോ അടയാളം വെക്കേണ്ടി വന്നില്ലായിരുന്നെങ്കിൽ കുഞ്ചുവും പാറുവും ആറാമത്തെ നീക്കത്തിൽ കള്ളി 5 ലേ അടയാളം വക്കുകയുള്ളായിരുന്നു. എന്തെന്നാൽ കള്ളി 5 ൽ അടയാളം വച്ചാൽ അവർക്ക് ജയിക്കാമായിരുന്നു. അതിനാൽ ആറാമത്തെ നീക്കം കള്ളി  7 ലോ 9 ലോ ആണ്. പാറുവിന് 7 ൽ വക്കുന്നതിന് പകരം 5 ൽ വച്ചാൽ ജയിക്കാമായിരുന്നു എന്നതിനാൽ ആറാമത്തെ നീക്കം 7 ൽ അല്ല 9 ൽ തന്നെയാണ്. അത് കുഞ്ചുവാണ് ചെയ്തത്. അതിനാൽ ഏഴാമത്തെ നീക്കം പാറുവിന്റെതാണ്. അതുകൊണ്ട് പാറു ആണ് കളി ജയിച്ചത്

.

Leave a Reply