Category എല്ലാ പസിലുകളും

29. വെള്ളമോ പാലോ?

ഒരു ലിറ്റർ വ്യാപ്തമുള്ള രണ്ടു പാത്രങ്ങൾ. രണ്ടിലും കൃത്യം പകുതി വീതം ദ്രാവകം. ഒന്നിൽ പാലാണെങ്കിൽ മറ്റേതിൽ വെള്ളമാണെന്നു മാത്രം. പാൽ പാത്രത്തിൽ നിന്ന് ഒരു സ്പൂൺ പാൽ വെള്ളമുള്ള പാത്രത്തിലേക്ക് ഒഴിച്ചു. പിന്നീട് അതേ സ്പൂണിൽ ഒരു സ്പൂൺ (ഇനിയിപ്പോ, വെള്ളം എന്നു പറഞ്ഞുകൂടല്ലോ) പാലും വെള്ളം തിരികെ പാലിലേക്കും ഒഴി ച്ചു. ഇപ്പോൾ…

26. വട്ടമേശ

ചിത്രത്തിൽ കാണുന്നത് പോലെയുളള ഒരു മേശക്ക് ചുറ്റും A , B , C, D, E, F എന്നീ ആറുപേർ ഇരിക്കുന്നു. മേശയിൽ ഒരു സ്പിന്നിങ് വീൽ ഉണ്ട്. ഒരു വ്യക്തിക്ക് നേരെ വരുന്ന സംഖ്യയാണു അയാളുടെ സ്കോർ. ആദ്യത്തെ സ്പിന്നിങിനു ശേഷമുള്ള അവസ്ഥയാണു ചിത്രത്തിൽ. A 1, B 2, C 5,…

25. പുസ്തകപ്പുഴു

മൂന്നു വാല്യങ്ങളുള്ള ഒരു പുസ്തകം അലമാരയിൽ വച്ചിരിക്കുന്നു. ഓരോ വാല്യത്തിലും 100 താളുകൾ, അതായത് 200 പേജ്. ഒരു പുസ്തകപ്പുഴു ഒന്നാം വാല്യത്തിന്റെ ഒന്നാം പേജിൽ തുടങ്ങി (അതായത് മുൻ കവർ) മൂന്നാം വാല്യത്തിൻറെ നൂറാം പേജ് വരെ തുളച്ചു കയറുന്നു. ആകെ എത്ര താളുകൾ തുളഞ്ഞു പോയിട്ടുണ്ടാകും?   ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.…

24. ഭൂമധ്യരേഖയിലൂടെ ഒരു കയർ

ഭൂമധ്യരേഖയിലൂടെ ഒരു കയർ വലിച്ചു കെട്ടി. ഭൂഗോളത്തിന് ചുറ്റോടു ചുറ്റെത്തുന്ന  40000 കിലോ മീറ്ററോളം നീളമുള്ള ഒരു കയർ. കയറിന്റെ വഴി മുഴുവൻ ഭൂമി സമനിരപ്പിലാണെന്ന് വിചാരിക്കുക. ഭൂമിയോട് ചേർന്ന് നിൽക്കുകയാണ് കയർ. ഈ കയറിന് ഒരു മീറ്റർ നീളം കൂട്ടുന്നു. ഇങ്ങനെ അല്പം അയഞ്ഞ കയറിനെ ഭൂമിയിൽ നിന്ന് ഒരേ ഉയരത്തിൽ ഉയർത്തിപ്പിടിക്കുന്നു എന്നു…

23. സ്കൂൾ കായികമേള

  ഒരു സ്കൂൾ കായികമേളയിൽ 3 സ്കൂളുകൾ പങ്കെടുത്തു. കായികമേളയെ കുറിച്ച് നമുക്ക് അറിയാവുന്നത് ഇതാണ്. ഓരൊ ഇനത്തിലും സ്കൂളിനെ പ്രതിനിധീകരിച്ച് ഒരാൾ മാത്രം. അതായത് ഓരോ ഇനത്തിലും 3 മൽസരാർഥികൾ, ഒരു സ്കൂളിൽ നിന്നും ഒരാൾ സ്കൂൾ 1 – 22 പോയിന്റ്, സ്കൂൾ 2 – 9 പോയിന്റ്, സ്കൂൾ 3 –…

22. നാണയപ്രശ്നം

നാണയങ്ങൾ ഉണ്ടാക്കുമ്പോൾ അവയുടെ തൂക്കം വളരെ കൃത്യമായിട്ടാണ് ഉണ്ടാക്കുക. ഒരു നാണയത്തിന് 10 മില്ലിഗ്രാം ആണ് ഭാരം. എന്നാൽ ഒരു ബാച്ചിൽ ഉണ്ടാക്കിയ നാണയങ്ങളുടെ ഭാരം 9 മില്ലിഗ്രാം മാത്രമേ ഉണ്ടായിരുന്നുള്ളു. തെറ്റ് മനസ്സിലാക്കിയപ്പോൾ ആ നാണയങ്ങൾ ഒരു ചാക്കിൽ കെട്ടി മാറ്റിവച്ചു. കൃത്യതയുള്ള 10 മില്ലിഗ്രാം ഭാരമുള്ള നേരത്തേ ഉണ്ടാക്കിയ നാണയങ്ങൾ വേറേ 9…

21. ഈ ചിത്രം വരക്കാമോ ?

A,B  എന്നീ പോയിന്റുകളിൽ തുടങ്ങാതെ, പേപ്പറിൽ നിന്നും കൈ എടുക്കാതെ,  ഒരു വരയ്ക്കു മുകളിൽ കൂടി വീണ്ടും വരയ്ക്കാതെ ചിത്രം പൂർത്തിയാക്കണം. സാധിക്കുമോ?  ഉത്തരം കമന്റ് ബോക്സിൽ രേഖപ്പെടുത്താം.