പാവൽ- കൈപ്പയ്ക്ക

ഉഷ്ണ, മിത-ശീതോഷ്ണ മേഖലകളിൽ വളരുന്നതും വെള്ളരി വർഗ്ഗത്തിലുള്ളതും, ഭക്ഷ്യയോഗ്യമായ അതിന്റെ ഫലത്തിനായി ഏഷ്യ, ആഫ്രിക്ക, കരീബിയൻ പ്രദേശങ്ങൾ എന്നിവിടങ്ങിൽ സമൃദ്ധമായി കൃഷിചെയ്യുന്നതുമായ ഒരു വള്ളിച്ചെടിയാണ് പാവൽ. പാവയ്ക്ക എന്ന് അറിയപ്പെടുന്ന ഇതിന്റെ ഫലം കയ്പ്പ് രസമുള്ളതുമാണ്. ആയതിനാൽ ഇത് കയ്പക്ക എന്ന പേരിലും അറിയപ്പെടുന്നു. ആകൃതി, വലിപ്പം, കയ്പ് രുചി എന്നിവയുടെ കാര്യത്തിൽ വളരെയധികം വ്യത്യസ്തത…

മത്തൻ

  പന്തലിലല്ലാതെ നിലത്ത് പടർത്തിവളർത്തുന്ന ഒരു പച്ചക്കറിയിനമാണ്‌ മത്തൻ അഥവാ മത്തങ്ങ.(ശാസ്ത്രീയനാമം: Cucurbita maxima ). ജീവകം എ കൂടുതലായി അടങ്ങിയതും വെള്ളരിവർഗ്ഗത്തിൽ പെട്ടതുമായ ഒരു പച്ചക്കറിയാണ്‌. വലിപ്പത്തിലും രൂപത്തിലും സ്വാദിലും വ്യത്യസ്തതയുള്ള വളരെയധികം മത്തൻ ഇനങ്ങൾ ഉണ്ട്. നാടൻ ഇനങ്ങൾ മുതൽ കാർഷിക ഗവേഷണഫലമായി അത്യുത്പാദനശേഷിയുള്ള മികച്ച വിത്തിനങ്ങൾ വരെയുണ്ട്. വിളവെടുപ്പിനുശേഷം വളരെക്കാലം സൂക്ഷിച്ച്…

തണ്ണിമത്തൻ

വേനൽക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരമേറിയതാണ്‌ തണ്ണിമത്തൻ . കേരളത്തിൽ കാസർഗോഡ് ജില്ലയിൽ തണ്ണിമത്തൻ വ്യാപകമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും മറ്റ് സ്ഥലങ്ങളിൽ ഇവ പരിമിതമായെ കൃഷിചെയ്യുന്നതായി കാണാറുള്ളു. മലബർ ഭാഗങ്ങളിൽ വത്തക്ക എന്നറിയപ്പെടുന്ന തണ്ണിമത്തൻ വേനൽക്കാലത്തിന്റെ ആരംഭത്തോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ ഇറക്കുമതി ചെയ്യപ്പെടുന്നു. ചെങ്കുമ്മട്ടി, കുമ്മട്ടി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.…

സപ്പോട്ട

സപ്പോട്ടമരത്തിന്‍റെ ശാസ്ത്രനാമം Manilkara zapota. . സപ്പോട്ടേസ്യേ കുടുംബക്കാരനാണ്. ചിക്കു എന്നും അറിയപ്പെടുന്നു. വാണിജ്യവിളയായിട്ടാണ് കാര്‍ഷികപദവി. തവിട്ടുനിറമുള്ള തൊലികളാണ്. പരുപരുത്ത പ്രതലമാണ്. തേന്‍കിനിയും മധുരമാണ്. ഊര്‍ജവും ഉന്മേഷയും നല്‍കുന്നതിനാല്‍ മില്‍ക്ക് ഷേക്ക് ഉണ്ടാക്കാന്‍ ഉപയോഗിച്ചുവരുന്നു. വൈറ്റമിന്‍ A-യുള്ളതിനാല്‍ കണ്ണുകളുടെ ആരോഗ്യവും ഉണ്ടാക്കുന്നു. സപ്പോട്ടയിലെ കറ ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണമുള്ളതാണ്. തലമുടിയുടെയും ചര്‍മത്തിന്‍റെയും ആരോഗ്യം വര്‍ധിപ്പിക്കുന്നതിനാല്‍ സൗന്ദര്യവര്‍ധനവിനും…

ബീറ്റ്റൂട്ട്

ഇലയും കിഴങ്ങും ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഒരു പച്ചക്കറി വിളയാണ് ബീറ്റ്റൂട്ട്. (ശാസ്ത്രീയനാമം: Beta vulgaris) (B. vulgaris L. subsp. conditiva). ടേബിൾ ബീറ്റ് (table beet), ഗാർഡൻ ബീറ്റ് (garden beet), റെഡ് അഥവാ ഗോൾഡൻ ബീറ്റ് (red or golden beet) എന്നീ പേരുകളിൽ ഇതറിയപ്പെടുന്നു. ബ്രിട്ടീഷ് കടൽത്തീരങ്ങളിലാണിത് ജന്മമെടുത്തത്. 6 മുതൽ…

വഴുതന

ആഹാരയോഗ്യമായതും “സൊലനേസീ” (Solanaceae) കുടുംബത്തിൽ പെട്ടതുമായ സസ്യമാണ് വഴുതന. “സൊലാനം മെലങിന” (Solanum melongena) എന്നാണ് വഴുതനയുടെ ശാസ്ത്രീയ നാമം. ഇംഗ്ലീഷിൽ ബ്രിഞ്‌ജാൾ (Brinjal) / എഗ്ഗ് പ്ലാന്റ് (Egg plant) / ഓബർജിൻ (Aubergine) എന്നു പറയുന്നു. പ്രധാനമായും ഇത് വേവിച്ച് ഭക്ഷണമായി ഉപയോഗിക്കുന്നു. ഒരു വാർഷിക വിളയായിട്ടാണ് ഇത് സാധാരണ കൃഷിചെയ്യുന്നത്. സാധാരണഗതിയിൽ…

വെണ്ടയ്ക്ക

  മാൽവേസീ സസ്യകുടുംബത്തിൽ ഉള്ളതും ലോകത്ത് മിക്കവാറും രാജ്യങ്ങളിൽ കൃഷിചെയ്യുന്നതും; പച്ചക്കറി വിഭാഗത്തിൽ ഉൾപ്പെടുന്ന കായ് ഉണ്ടാകുന്നതുമായ ഒരു സസ്യമാണ് വെണ്ട. (ശാസ്ത്രീയനാമം: Abelmoschus esculentus). ആംഗലേയത്തിൽ ഇത് Okra , Lady’s fingers തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ആഫ്രിക്ക ജന്മദേശമായ ഈ സസ്യം വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നു. വെണ്ടക്കയിൽ ; ദഹനത്തിന് സഹായകരമായ…

സ്ട്രോബറി

ശാസ്ത്രനാമം – Fragaria ananassa കുടുംബം Rosaceae കാര്‍ബോഹൈഡ്രേറ്റുകളുടെയും വൈറ്റമിനുകളുടെയും കലവറയാണ് ഈ പഴങ്ങള്‍. ആരെയും കൊതിപ്പിക്കുന്ന രുചിയാണ്. പഴത്തിന്‍റെ പ്രതലത്തിലാണ് വിത്തുകള്‍ കാണുക. 18-ാംനൂറ്റാണ്ടിലാണ് ഇന്നു കാണുന്ന സ്ട്രോബറിപ്പഴങ്ങളെ വികസിപ്പിച്ചെടുത്തത്. മൂന്നാറിലും വട്ടവടയിലും കൃഷിചെയ്തുവരുന്നുണ്ട്. ചുവന്നനിറത്തിലുള്ള പഴങ്ങള്‍ വൈറ്റമിന്‍-ഇ ധാരാളമായി അടങ്ങിയിരിക്കുന്നതാണ്. ആരോഗ്യവര്‍ധിതമായ ഘടകങ്ങള്‍ അനേകമുണ്ടിതില്‍.

നേന്ത്രപ്പഴം

വാഴകളുടെ ജന്മദേശം തെക്കുകിഴക്കന്‍ ഏഷ്യയാണ്.Musa paradisiaca എന്നാണ് ശാസ്ത്രനാമം. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വ്യാപകമായി കണ്ടുവരുന്നു. തൊലികൊണ്ടുപൊതിയപ്പെട്ട പഴങ്ങളില്‍ ജീവകം  A, B, C ധാരാളമടങ്ങിയിരിക്കുന്നു. മധുരത്തിന്‍റെയും രുചിയുടെയും ആധിക്യത്തില്‍ വിവിധതരം നേന്ത്രവാഴകളുണ്ട്. ചെങ്ങഴിക്കോടന്‍ എന്ന വാഴപ്പഴം എടുത്തുപറയേണ്ടതാണ്. കറികള്‍, ചിപ്സുകള്‍, പായസം എന്നിങ്ങനെ ഒരുപാടുവിഭവങ്ങള്‍ നേന്ത്രവാഴപ്പഴംകൊണ്ടുണ്ടാക്കുന്നു. ഇല, കൂമ്പ്, പിണ്ടി, നാര് എന്നിങ്ങനെ ഒരുപാട് വാഴഭാഗങ്ങള്‍ ഉപയോഗിച്ചുവരുന്നുണ്ട്.

ചക്ക

  പ്ലാവ് എന്ന വൃക്ഷത്തിന്‍റെ മധുരമാര്‍ന്ന പഴമാണ് ചക്ക. പ്ലാവിന്‍റെ ശാസ്ത്രനാമം – Artocarpus heterophyllus എന്നാണ്. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും ഔദ്യോഗികഫലമാണ് ചക്കകള്‍. തായ്തടിയിലും ശിഖരങ്ങളിലും ചക്കകള്‍ ഉണ്ടാകുന്നു. പച്ചച്ചക്കയും (ഇടിച്ചക്ക) പഴുത്തചക്കയും ഒരുപോലെ ഭക്ഷ്യപ്രദമാണ്. കേരളത്തില്‍ ലക്ഷക്കണക്കിന് ചക്കകള്‍ ഉണ്ടാകാറുണ്ടെങ്കിലും ഉപയോഗിക്കപ്പെടുന്നതില്‍  കേവലം ശതമാനം മാത്രമേയുള്ളൂ. വരിക്ക, പഴം (കുഴ) എന്നീ രണ്ടിനം ചക്കയുണ്ട്.…