നേന്ത്രപ്പഴം

വാഴകളുടെ ജന്മദേശം തെക്കുകിഴക്കന്‍ ഏഷ്യയാണ്.Musa paradisiaca എന്നാണ് ശാസ്ത്രനാമം. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വ്യാപകമായി കണ്ടുവരുന്നു. തൊലികൊണ്ടുപൊതിയപ്പെട്ട പഴങ്ങളില്‍ ജീവകം  A, B, C ധാരാളമടങ്ങിയിരിക്കുന്നു. മധുരത്തിന്‍റെയും രുചിയുടെയും ആധിക്യത്തില്‍ വിവിധതരം നേന്ത്രവാഴകളുണ്ട്. ചെങ്ങഴിക്കോടന്‍ എന്ന വാഴപ്പഴം എടുത്തുപറയേണ്ടതാണ്. കറികള്‍, ചിപ്സുകള്‍, പായസം എന്നിങ്ങനെ ഒരുപാടുവിഭവങ്ങള്‍ നേന്ത്രവാഴപ്പഴംകൊണ്ടുണ്ടാക്കുന്നു. ഇല, കൂമ്പ്, പിണ്ടി, നാര് എന്നിങ്ങനെ ഒരുപാട് വാഴഭാഗങ്ങള്‍ ഉപയോഗിച്ചുവരുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: