Category പഴം-പച്ചക്കറി

പഴങ്ങളുടെയും പച്ചക്കറികളുടെയും വര്‍ഷം-2021

2021 അന്താരാഷ്ട്ര പഴം -പച്ചക്കറി വര്‍ഷമായി ആചരിക്കാൻ ഐക്യരാഷ്ട്രസംഘടനയും ലോക ഭക്ഷ്യസംഘടനയും ചേർന്ന് തീരുമാനിച്ചിരിക്കുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും കൃഷിക്ക് പ്രചാരം നല്‍കുക, ഭക്ഷണത്തിൽ അവയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവു പകരുക- ഇവയാണ് ഈ വര്‍ഷാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. ലോക്ഡൗണ്‍ കാലത്ത് നിങ്ങളില്‍ പലരും പച്ചക്കറികൾ കൃഷിചെയ്തിരിക്കാം. നല്ല കാര്യം! അതു തുടര്‍ന്നോളൂ.അതോടൊപ്പം പലതരം പഴച്ചെടികൾ കൂടി…

ചേന

ഇന്ത്യയിലെ എല്ലാപ്രദേശങ്ങളിലും വളരുന്നതും കൃഷിചെയ്യുന്നതുമായ സസ്യമാണ് ചേന. ഇത് ഒരു കിഴങ്ങുവർഗ്ഗത്തിൽ പെട്ട പച്ചക്കറിയാണ്. ഒരില മാത്രമുള്ള സസ്യമാണ് ചേനയുടെ കാണ്ഡത്തിൽ നിന്നും ഒരു തണ്ട് മാത്രം വളർന്ന് ശരാശരി 75 സെ.മീ. മുതൽ നീളത്തിൽ അറ്റത്ത് ഇലയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. വളർച്ച പൂർത്തിയാകുമ്പോൾ തണ്ട് വാടി കരിഞ്ഞ് പോവുകയും ആ സ്ഥാനത്ത് ഒരു പൂവ്…

അമര

ഇത് വള്ളികളായിട്ടാണ് വളരുന്നത്. ഇതിന്റെ പൂവിന് പർപ്പിൾ നിറമാണ്. ഇതിന്റെ വിത്തിന് (പയർ) കടും പർപ്പിൾ നിറമാണ്. വള്ളികളായി വളരുന്നതുകൊണ്ട് വേലികളിൽ നട്ടുപിടിപ്പിച്ച് വളർത്തുന്നതിന് അനുയോജ്യമായ ഒരു സസ്യവർഗ്ഗമാണ് ഇത്. ഇത് വളരെ വേഗത്തിൽ വളരുന്ന ഒരു സസ്യമാണ്. ഇതിന്റെ പൂവിന്റെ സുഗന്ധം ചിത്രശലഭങ്ങളെയും വണ്ടുകളേയും ആകർഷിക്കുന്നു. ഇത് ഒരു ഔഷധസസ്യമായിട്ടും ഉപയോഗിക്കാറുണ്ട്. വിയറ്റ്നാമിലെ ഹ്യൂവിൽ…

തക്കാളി

Solanaceae സസ്യകുടുംബത്തിൽപ്പെട്ട ബഹുവർഷസസ്യമാണ്. ശാസ്ത്രീയ നാമം ലൈക്കോപെർസിക്കോൺ എസ്ക്കുലന്റം (Lycopersicon esculentum). തക്കാളി (Tomato). തെക്ക്, വടക്ക് അമേരിക്കൻ വൻ‌കരകളിലായി മെക്സിക്കോ മുതൽ പെറു വരെയുള്ള പ്രദേശങ്ങളാണ് തക്കാളിയുടെ ജന്മദേശം‍. മധ്യ അമേരിക്കയിലേയും ദക്ഷിണ അമേരിക്കയിലേയും ആദിവാസികൾ ചരിത്രാതീതകാലം മുതൽക്കേ തക്കാളി ആഹാരമായി ഉപയോഗിച്ചിരുന്നു എന്നു രേഖപ്പെടുത്തിക്കാണുന്നുണ്ട്. 16-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്പെയിനിൽ നിന്നു വന്നുചേർന്ന…

കാബേജ്

ഇലക്കറികളിൽ പെടുന്ന ഒരു പച്ചക്കറിയാണ് മൊട്ടക്കൂസ് അല്ലെങ്കിൽ കാബേജ്. വളരെയധികം പ്രചാരത്തിൽ ഉള്ള പച്ചക്കറിയാണിത്. ചെറിയ ഒരു തണ്ടിനുമുകളിലായി ഇലകൾ ഗോളാകൃതിയിൽ അടഞ്ഞ് ഇരിക്കുന്നതാണ് കാബേജിന്റെ രൂപം. പച്ച നിറമാണ് കാബേജിന്. എന്നാൽ ചുവപ്പും പർപ്പിളും നിറങ്ങളിൽ ചിലപ്പോൾ കാബേജ് കാണപ്പെടാറുണ്ട്. മെഡിറ്ററേനിയൻ മേഖലകളിൽ കടൽത്തീരത്ത് കാണപ്പെടുന്ന കാട്ട് കടുക് എന്ന ചെടിയിൽ നിന്നാണ് ഇന്ന്…

കുമ്പളം

കുക്കുർബിറ്റേസീ സസ്യകുടുംബത്തിലെ ഒരു വള്ളിച്ചെടിയാണ് കുമ്പളം അഥവാ കുമ്പളങ്ങ. (ശാസ്ത്രീയനാമം: Benincasa hispida). കേരളത്തിൽ സാധാരണയായി ഇത് ഒരു പച്ചക്കറിയായി ഉപയോഗിച്ചുവരുന്നു. വള്ളിയായാണ്‌ ഈ ചെടി വളരുന്നത്. ഓലൻ പോലുള്ള വിഭവങ്ങൾ തയ്യാറാക്കുന്നതിനാണ്‌ കുമ്പളങ്ങ പൊതുവേ ഉപയോഗിക്കുന്നത്.[1] കുമ്പളങ്ങനീര്‌ ശരീരഭാരം കുറക്കുന്നതിനായി സേവിക്കുന്നവരുണ്ട്. പരിപ്പ് ചേർത്തുള്ള കൂട്ടാൻ ഉണ്ടാക്കുന്നതിനും കുമ്പളങ്ങ ഉപയോഗിക്കുന്നു. നെയ് കുമ്പളങ്ങ, സാധാരണ…

പാവൽ- കൈപ്പയ്ക്ക

ഉഷ്ണ, മിത-ശീതോഷ്ണ മേഖലകളിൽ വളരുന്നതും വെള്ളരി വർഗ്ഗത്തിലുള്ളതും, ഭക്ഷ്യയോഗ്യമായ അതിന്റെ ഫലത്തിനായി ഏഷ്യ, ആഫ്രിക്ക, കരീബിയൻ പ്രദേശങ്ങൾ എന്നിവിടങ്ങിൽ സമൃദ്ധമായി കൃഷിചെയ്യുന്നതുമായ ഒരു വള്ളിച്ചെടിയാണ് പാവൽ. പാവയ്ക്ക എന്ന് അറിയപ്പെടുന്ന ഇതിന്റെ ഫലം കയ്പ്പ് രസമുള്ളതുമാണ്. ആയതിനാൽ ഇത് കയ്പക്ക എന്ന പേരിലും അറിയപ്പെടുന്നു. ആകൃതി, വലിപ്പം, കയ്പ് രുചി എന്നിവയുടെ കാര്യത്തിൽ വളരെയധികം വ്യത്യസ്തത…

മത്തൻ

  പന്തലിലല്ലാതെ നിലത്ത് പടർത്തിവളർത്തുന്ന ഒരു പച്ചക്കറിയിനമാണ്‌ മത്തൻ അഥവാ മത്തങ്ങ.(ശാസ്ത്രീയനാമം: Cucurbita maxima ). ജീവകം എ കൂടുതലായി അടങ്ങിയതും വെള്ളരിവർഗ്ഗത്തിൽ പെട്ടതുമായ ഒരു പച്ചക്കറിയാണ്‌. വലിപ്പത്തിലും രൂപത്തിലും സ്വാദിലും വ്യത്യസ്തതയുള്ള വളരെയധികം മത്തൻ ഇനങ്ങൾ ഉണ്ട്. നാടൻ ഇനങ്ങൾ മുതൽ കാർഷിക ഗവേഷണഫലമായി അത്യുത്പാദനശേഷിയുള്ള മികച്ച വിത്തിനങ്ങൾ വരെയുണ്ട്. വിളവെടുപ്പിനുശേഷം വളരെക്കാലം സൂക്ഷിച്ച്…

തണ്ണിമത്തൻ

വേനൽക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരമേറിയതാണ്‌ തണ്ണിമത്തൻ . കേരളത്തിൽ കാസർഗോഡ് ജില്ലയിൽ തണ്ണിമത്തൻ വ്യാപകമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും മറ്റ് സ്ഥലങ്ങളിൽ ഇവ പരിമിതമായെ കൃഷിചെയ്യുന്നതായി കാണാറുള്ളു. മലബർ ഭാഗങ്ങളിൽ വത്തക്ക എന്നറിയപ്പെടുന്ന തണ്ണിമത്തൻ വേനൽക്കാലത്തിന്റെ ആരംഭത്തോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ ഇറക്കുമതി ചെയ്യപ്പെടുന്നു. ചെങ്കുമ്മട്ടി, കുമ്മട്ടി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.…

സപ്പോട്ട

സപ്പോട്ടമരത്തിന്‍റെ ശാസ്ത്രനാമം Manilkara zapota. . സപ്പോട്ടേസ്യേ കുടുംബക്കാരനാണ്. ചിക്കു എന്നും അറിയപ്പെടുന്നു. വാണിജ്യവിളയായിട്ടാണ് കാര്‍ഷികപദവി. തവിട്ടുനിറമുള്ള തൊലികളാണ്. പരുപരുത്ത പ്രതലമാണ്. തേന്‍കിനിയും മധുരമാണ്. ഊര്‍ജവും ഉന്മേഷയും നല്‍കുന്നതിനാല്‍ മില്‍ക്ക് ഷേക്ക് ഉണ്ടാക്കാന്‍ ഉപയോഗിച്ചുവരുന്നു. വൈറ്റമിന്‍ A-യുള്ളതിനാല്‍ കണ്ണുകളുടെ ആരോഗ്യവും ഉണ്ടാക്കുന്നു. സപ്പോട്ടയിലെ കറ ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണമുള്ളതാണ്. തലമുടിയുടെയും ചര്‍മത്തിന്‍റെയും ആരോഗ്യം വര്‍ധിപ്പിക്കുന്നതിനാല്‍ സൗന്ദര്യവര്‍ധനവിനും…