1,8,17,18,26,27 എന്നീ സംഖ്യകൾക്ക് ഒരു പ്രത്യേകതയുണ്ട്. എന്തെന്ന് കണ്ടുപിടിക്കാമോ?
ഉത്തരത്തിലേക്ക് ഒരു സൂചന : ഈ സംഖ്യകൾ ഒരു ശ്രേണി അല്ല. ഈ സംഖ്യകളിൽ ഒരു ഗണിതക്രിയ നടത്തി നോക്കൂ – അതെന്തുമാവാം. ഗുണനമോ ഹരണമോ വർഗം കണ്ടു പിടിക്കലോ അങ്ങനെ എന്തും. അങ്ങനെ ചെയ്യുമ്പോൾ കിട്ടുന്ന സംഖ്യകൾക്ക് ഒരു പ്രത്യേകത ഉണ്ട്. എല്ലാ സംഖ്യകളിലും ചെയ്യുന്ന ഒരേ ഗണിത ക്രിയ ആകണം. ഉദാഹരണത്തിനു: 4 കൊണ്ട് ഗുണിക്കുന്നു എങ്കിൽ എല്ലാം 4 കൊണ്ട് ഗുണിക്കണം. ഗുണനഫലത്തിനു പൊതുവായ ഒരു ഗുണം ഉണ്ടോ എന്ന് നോക്കണം. ഈ രീതിയിൽ ചിന്തിക്കൂ.