പത്ത് ലക്ഷത്തിൽ താഴെയുള്ള ഒരു സംഖ്യ.. അതിൽ നിന്ന് മൂന്ന് കുറച്ചാൽ അത് 7 കൊണ്ട് പൂർണമായും ഹരിക്കാൻ സാധിക്കുന്ന ഒന്നാണൂ. മൂന്ന് കുറച്ച സംഖ്യയിൽ നിന്ന് ആ സംഖ്യയുടെ ഏഴിൽ ഒരു ഭാഗം (1/7) കുറക്കുക. അങ്ങനെ കിട്ടുന്ന സംഖ്യയിൽ നിന്ന് വീണ്ടൂം മൂന്ന് കുറക്കുക. അതും ഏഴിനാൽ പൂർണമായി ഹരിക്കാൻ സാധിക്കുന്ന സംഖ്യയാണു. ഇതിൽ നിന്ന് വീണ്ടൂം ആ സംഖ്യയുടെ ഏഴിൽ ഒരു ഭാഗം കുറക്കുക. കിട്ടുന്ന സംഖ്യയിൽ നിന്ന് മൂന്ന് കുറക്കുക. ഇങ്ങനെ 7 തവണ ചെയ്യാൻ സാധിക്കും. 3 കുറക്കുക, 7 കൊണ്ട് ഹരിക്കുക, കിട്ടുന്ന ഹരണഫലം മൂന്ന് കുറച്ച സംഖ്യയിൽ നിന്ന് കുറക്കുക എന്നത് 7 തവണ സാധ്യമാണു. എങ്കിൽ സംഖ്യ കണ്ടുപിടീക്കാമോ?
( സംഖ്യ x എന്നിരിക്കട്ടെ. (x – 3) ഏഴിന്റെ ഗുണിതമാണ്. അതിൽ നിന്ന് (x-3)/7 കുറക്കുക. കിട്ടുന്ന സംഖ്യ y എന്നിരിക്കട്ടെ. (y- 3) യും ഏഴിന്റെ ഗുണിതമാണ്. ഈ പ്രക്രിയ ഏഴ് തവണ ആവർത്തിക്കാമെങ്കിൽ x കണ്ടുപിടീക്കുക. )
ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.
ഉത്തരം ശരിയാക്കിയവർ: വിഷ്ണു ശങ്കർ കെ.