മത്തൻ

പന്തലിലല്ലാതെ നിലത്ത് പടർത്തിവളർത്തുന്ന ഒരു പച്ചക്കറിയിനമാണ് മത്തൻ അഥവാ മത്തങ്ങ.(ശാസ്ത്രീയനാമം: Cucurbita maxima ). ജീവകം എ കൂടുതലായി അടങ്ങിയതും വെള്ളരിവർഗ്ഗത്തിൽ പെട്ടതുമായ ഒരു പച്ചക്കറിയാണ്. വലിപ്പത്തിലും രൂപത്തിലും സ്വാദിലും വ്യത്യസ്തതയുള്ള വളരെയധികം മത്തൻ ഇനങ്ങൾ ഉണ്ട്. നാടൻ ഇനങ്ങൾ മുതൽ കാർഷിക ഗവേഷണഫലമായി അത്യുത്പാദനശേഷിയുള്ള മികച്ച വിത്തിനങ്ങൾ വരെയുണ്ട്. വിളവെടുപ്പിനുശേഷം വളരെക്കാലം സൂക്ഷിച്ച്…