മൂന്ന് സഹോദരങ്ങൾ 24 ആപ്പിളുകൾ വീതിച്ചു. മൂന്ന് പേർക്കും അവരുടെ മൂന്ന് വർഷം മുൻപുള്ള പ്രായത്തിനു തുല്യമായ ആപ്പിളുകൾ ലഭിച്ചു. അപ്പോൾ ഇളയ അനിയൻ ഇങ്ങനെ പറഞ്ഞു. ഞാൻ എന്റെ കയ്യിലുള്ള ആപ്പിളുകളിൽ പകുതി എടുത്ത് നിങ്ങൾക്ക് രണ്ടുപേർക്കും തുല്യമായി നൽക്കാം. അത് കഴിഞ്ഞാൽ രണ്ടാമത്തെ സഹോദരനും ഇത് തന്നെ ചെയ്യണം. അതിനു ശേഷം ഏറ്റവും മുതിർന്നവനും ഇതുതന്നെ ആവർത്തിച്ചു. എന്തായാലും പങ്കിടൽ കഴിഞ്ഞപ്പോൾ മൂന്ന് പേരുടെ കയ്യിലും എട്ട് ആപ്പിളുകൾ ഉണ്ടായിരുന്നു എങ്കിൽ സഹോദരന്മാരുടെ പ്രായം എത്രയായിരുന്നു എന്നറിയാമോ?
ഉത്തരം കമന്റ് ബോക്സിൽ രേഖപ്പെടുത്താം. ഉത്തരത്തിലെത്തിച്ചേർന്ന വഴിയും എഴുതുന്നത് നന്നാവും. ശരിയുത്തരവും ഉത്തരം രേഖപ്പെടുത്തിയവരുടെ പേരും ഡിസംബർ 14ന് ഇതേ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്.