August 8, 2019February 7, 2021 ആവർത്തനപ്പട്ടികയിലെ മൂലകങ്ങളെക്കുറിച്ചുള്ള ക്വിസിലേക്ക് സ്വാഗതം 1. ഈ ചിത്രത്തിലുള്ള ശാസ്ത്രജ്ഞൻ ആരാണ്? ഇദ്ദേഹത്തിന്റെ പേരിൽ ഒരു മൂലകമുണ്ട് എൻറികോ ഫെർമി ഇ.ഓ.ലോറെൻസ് സീബോർഗ് നീൽസ് ബോർ 2. ഫ്രാൻസിയം എന്ന മൂലകത്തിനു ആ പേര് ലഭിച്ചത് ഫ്രാൻസ് എന്ന രാജ്യത്തിൻറെ പേരിൽ നിന്നുമാണ്. അതെ ഫ്രാൻസിൽ നിന്ന് തന്നെ പേര് ലഭിച്ച മറ്റൊരു മൂലകം ഏതാണ് ? തോറിയം ഗാലിയം താലിയം യിട്രിയം 3. ഭാരിച്ച എന്നർത്ഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഈ മൂലകത്തിന് സ്വന്തം പേര് കിട്ടിയത്. ഏതാണീ മൂലകം? കാൽസ്യം സോഡിയം ഇൻഡിയം ബേരിയം 4. ഏറ്റവും ഉയർന്ന ഉരുകൽ നില (melting point) ഉള്ള മൂലകം ഏതാണ്? ടങ്സ്റ്റൺ പ്ലാറ്റിനം ഇറിഡിയം ഇരുമ്പ് 5. റബ്ബറിന്റെ കാഠിന്യം വർധിപ്പിക്കാൻ ഉപയോഗിക്കുന്ന വാൾക്കനൈസേഷൻ എന്ന പ്രക്രിയയിൽ ഉപയോഗിക്കുന്ന മൂലകം. ഫോസ്ഫോറസ് സൾഫർ ഇരുമ്പ് പൊട്ടാസിയം 6. ഉള്ളം കൈയിൽ വെച്ചാൽ ഉരുകിപ്പോകുന്ന ലോഹം? ലിഥിയം കാൽസ്യം സോഡിയം ഗാലിയം 7. ഈ ചിത്രത്തിൽ കാണുന്നത് ആരാണ്? ആൽബർട്ട് ഐൻസ്റ്റെയ്ൻ ദിമിത്രി മെൻഡെലീവ് എൻറികോ ഫെർമി റോബർട്ട് ബുൻസെൻ Hint 8. മെർക്കുറി എന്നത് ഒരു മൂലകത്തെ കൂടാതെ ഒരു ഗ്രഹത്തെയും സൂചിപ്പിക്കുന്നു. ഏതു ഗ്രഹം ? വ്യാഴം ശുക്രൻ ബുധൻ ചൊവ്വ 9. ഈ ശാസ്ത്രജ്ഞയുടെ ഓർമക്കായി പേര് നൽകപ്പെട്ട മൂലകം ഏത് ? ഫ്രാൻസിയം മേയ്റ്റ്നേറിയം പൊളോണിയം ക്യൂറിയം 10. ഇത് ഇരുമ്പിനേക്കാൾ സാന്ദ്രത കൂടിയ മൂലകം കാർബൺ ലിഥിയം അലൂമിനിയം മെർക്കുറി അഭിപ്രായം രേഖപ്പെടുത്തൂ Name