August 8, 2019February 7, 2021 ആവർത്തനപ്പട്ടികയിലെ മൂലകങ്ങളെക്കുറിച്ചുള്ള ക്വിസിലേക്ക് സ്വാഗതം 1. ആരാണീ പ്രസിദ്ധ ഇന്ത്യൻ രസതന്ത്ര ശാസ്ത്രജ്ഞൻ? എസ്. എസ്.ഭട്നഗർ വി.എൻ. രാജശേഖര പിള്ള പി. ബലറാം സി. എൻ . ആർ. റാവു 2. നിഹോണിയം എന്ന മൂലകത്തിനു ആ പേര് കിട്ടിയത് ഈ രാജ്യത്തിൻറെ പേരിൽ നിന്നാണ് എസ്റ്റോണിയ നേപ്പാൾ ജപ്പാൻ ഐസ് ലാൻഡ് 3. അലുമിനിയത്തിൻറെ പ്രധാന അയിര് ഏതാണ്? ബോക്സൈറ്റ് മാഗ്നറ്റൈറ്റ് ഹെമറ്റൈറ്റ് മോണോസൈറ്റ് 4. ഏറ്റവും കൂടുതൽ മൂലകങ്ങളുടെ പേര് C ഈ ഇംഗ്ലീഷ് അക്ഷരം വെച്ച് തുടങ്ങുന്നു. ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത് ഏതു അക്ഷരമാണ്? T A S R 5. മനുഷ്യ ശരീരത്തിൽ റേഡിയോആക്റ്റീവ് ആയ പല ഐസോടോപ്പുകളും ഉണ്ട് അതിൽ ഏറ്റവും കൂടുതൽ റേഡിയോആക്ടിവത ഏതിനാണ്? യുറേനിയം - 238 കാർബൺ -14 പൊട്ടാസിയം - 40 തോറിയം- 232 6. ഗ്രീക്ക് മിത്തുകൾ പ്രകാരം ദേവന്മാരിൽ നിന്ന് അഗ്നിയെ മോഷ്ടിച്ച് മനുഷ്യവംശത്തിനു നൽകിയ കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന മൂലകം? സോഡിയം ലിഥിയം ബെറിലിയം പ്രൊമിതിയം 7. ചിരിപ്പിക്കുന്ന വാതകം എന്നും ഇതിനു പേരുണ്ട്. നൈട്രസ് ഓക്സൈഡ് കാർബൺ മോണോക്സൈഡ് ഹീലിയം നൈട്രിക് ഓക്സൈഡ് 8. ഇത് ഇരുമ്പിനേക്കാൾ സാന്ദ്രത കൂടിയ മൂലകം കാർബൺ ലിഥിയം അലൂമിനിയം മെർക്കുറി 9. ഈ മൂലകത്തിനു നാട്രിയം (Natrium) എന്നും പേരുണ്ട്. നൈട്രജൻ ലിഥിയം ഹീലിയം സോഡിയം 10. അന്തരീക്ഷത്തിൽ 10 മുതൽ 50 കിലോമീറ്റർ ഉയരത്തിലാണ് ഓസോൺ പാളി നിലനിൽക്കുന്നത്. ഇതുകൊണ്ട് നമുക്കുള്ള പ്രധാന പ്രയോജനം എന്താണ്? റേഡിയോ പ്രക്ഷേപണത്തെ സഹായിക്കുന്നു ആഗോളതാപനത്തെ കുറക്കുന്നു. കോസ്മിക് രശ്മികളെ തടയുന്നു. അൾട്രാവയലറ്റ് രശ്മികളെ തടയുന്നു. അഭിപ്രായം രേഖപ്പെടുത്തൂ Name