
**ലൂക്ക ഒളിമ്പിക്സ് ക്വിസിലേക്ക് സ്വാഗതം**
1.
അഭിനവ് ബിന്ദ്രയ്ക്ക് 2008 - ലെഒളിമ്പിക്സിൽ സ്വർണ മെഡൽ ലഭിച്ചത് ഏതു മത്സരയിനത്തിലാണ്?
2.
പറക്കും സിംഗ് എന്നറിയപ്പെട്ടിരുന്ന മിൽഖ സിംഗ് 1960 ൽ റോമിൽ നടന്ന ഒളിമ്പിക്സിൽ ഒരു മത്സരത്തിൽ നാലം സ്ഥാനത്തെത്തിയത് വലിയ വാർത്തയായിരുന്നു. ഏതായിരുന്നു മത്സരയിനം?
3.
ഒളിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുക്കുന്ന സൈക്കിളുകളുടെ ഫ്രെയിം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രധാന വസ്തു.
4.
അനവധി ഒളിമ്പിക്സ് മത്സരങ്ങളിൽ ഇന്ത്യക്കു വേണ്ടി മെഡൽ നേടിയ ധ്യാൻ ചന്ദ് ഏതു കളിയിലൂടെയാണ് പ്രസിദ്ധനായത്?
5.
2020-ലെ ഒളിമ്പിക്സിൻ്റെയും പാരാലിമ്പിക്സിൻ്റെയും ചിഹ്നങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവയാണ് ചിത്രത്തിൽ കാണുന്നവ. ആരാണ് ഇവയെ അന്തിമമായി തെരഞ്ഞെടുത്തത്?
6.
ചിത്രത്തിൽ കാണുന്നത് ശാസ്ത്രജ്ഞ അന്ന കീസെൻഹോഫർ. ഇവർ ടോക്യോ ഒളിമ്പിക്സിൽ ഒരു സ്വർണ്ണ മെഡൽ ജേതാവുമായിട്ടുണ്ട്. ഏതു മത്സരത്തിലൂടെയാണ് ഇതു സാദ്ധ്യമായത്?
7.
ഹൈ ജമ്പിൽ ഒരു പുതിയ രീതി ആവിഷ്കരിച്ച ഈ ചാട്ടക്കാരന്റെ പേര്.
8.
ടോക്യോ ഒളിമ്പിക്സിൽ എത്ര ഇനങ്ങളിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചു മത്സരിക്കുന്നു?
9.
ഒളിമ്പിക് വളയങ്ങൾ (Olympic rings) എന്തിനെ പ്രതിനിധീകരിക്കുന്നു?
10.
ലോകത്ത് ഏറ്റവും കൂടുതൽ ഫുട്ബോൾ ഉണ്ടാക്കുന്നത് സിയാൽ കോട്ട് എന്ന സ്ഥലത്താണ്. ഏതു രാജ്യത്താണ് ഈ നഗരം?