ഇതാ കുറച്ച് വാക്കുകൾ
-
കമല
-
മരട്
-
ചരൽ
-
വിമല
-
അരവി
-
യുക്തിപരമായി മാത്രം ചിന്തിക്കുന്ന മൂന്ന് ബുദ്ധിമാന്മാർ. മുകളിലുള്ള വാക്കുകളിൽ ഒരെണ്ണത്തിൻ്റെ ഓരോ അക്ഷരം രഹസ്യമായി ഓരോരുത്തർക്കും നൽകി. മൂന്നു പേർക്കും ഒരു വാക്കിൻ്റെ വ്യത്യസ്തമായ മൂന്നക്ഷരങ്ങൾ തന്നെയാണ് നൽകിയത്.
-
അവർക്ക് കൊടുത്ത മൂന്നക്ഷരങ്ങളും ചേർത്തുവച്ചാൽ മുകളിലുള്ള വാക്കുകളിൽ ഒരെണ്ണം ഉണ്ടാക്കാൻ കഴിയും എന്നും അവരോട് പറഞ്ഞു.
-
ഒന്നാമത്തെ ബുദ്ധിമാനോട് ചോദിച്ചു.
“ഏതു വാക്കിന്റെ അക്ഷരമാണ് നിങ്ങളുടെ പക്കലുള്ളത് എന്ന് അറിയാമോ?”
ഒന്നാമൻ പറഞ്ഞു “അറിയാം”
രണ്ടാമനോടും ഇതേ ചോദ്യം ആവർത്തിച്ചു. ഒന്നാമൻ്റെ ഉത്തരം വിശകലനം ചെയ്തു കൊണ്ട് രണ്ടാമൻ പറഞ്ഞു. ” അറിയാം”
മൂന്നാമനോടും ഇതേ ചോദ്യം ആവർത്തിച്ചു. ഒന്നാമൻ്റെയും രണ്ടാമൻ്റെയും ഉത്തരം വിശകലനം ചെയ്തു കൊണ്ട് മൂന്നാമനും പറഞ്ഞു. ” അറിയാം”
വാക്ക് ഏതാണ്?
ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.
ഉത്തരം ശരിയാക്കിയവർ: അർച്ചന, നേഹ, ഫർഹാന