54. അനന്തമയി

ബഹിരാകാശത്തുള്ള ഒരു നക്ഷത്രത്തെ ചുറ്റുന്ന ഒരു ഗ്രഹമാണ് “അനന്തമയി.” അവിടെ എല്ലാം അനന്തമാണ്. അവിടെ നിന്നും ഒരു ബഹിരാകാശ യാത്രികൻ കുറെ പാവകളെ കൊണ്ടുവന്നു. അതിൽ ഒന്നാമത്തെ പാവക്ക് ഒരു മീറ്റർ ഉയരമുണ്ട്. അത് തുറന്ന് അതിനുള്ളിൽ വക്കാവുന്ന അടുത്ത പാവക്ക് അതിൻ്റെ പകുതി (അരമീറ്റർ) ഉയരം. അതിനടുത്തതിന് അതിൻ്റെയും പകുതി (കാൽമീറ്റർ). അങ്ങനെ പാവകളുടെ ഉയരം കുറഞ്ഞു കുറഞ്ഞു വരും. ” അനന്തമയി ” യിൽ നിന്നും കൊണ്ടുവന്നതാണ് എന്നതിനാൽ പാവകളുടെ എണ്ണവും അനന്തമാണ്.

ഈ എല്ലാ പാവകളേയും ഒന്നിന് മുകളിൽ ഒന്നായി അടുക്കി വച്ചാൽ ആകെ എത്ര ഉയരം വരും ?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: അജീഷ് കെ ബാബു, സൗരവ് പി എസ്, അൻവർ അലി, റോഷൻ, ആദിത്യൻ, വിഷ്ണു ശങ്കർ ,

 

രണ്ടു മീറ്റർ. അനന്തം പാവകൾ ചേർത്തു വച്ചാൽ എല്ലാറ്റിന്റെയും കൂടി നീളം അനന്തമാകും എന്നു തോന്നും. എല്ലാ പാവകൾക്കും നീളം തുല്യമായിരുന്നെങ്കിൽ അങ്ങനെ ആയേനെ. എന്നാൽ, ഇവിടെ ഓരോ പാവയ്ക്കും തൊട്ടു മുന്നത്തെ പാവയുടെ പകുതി നീളമേ ഉള്ളൂ. അതു കൊണ്ട്, അവയുടെ മൊത്തം നീളം, ഓരോ പാവ വയ്ക്കുമ്പോഴും, രണ്ടു മീറ്ററിനോട് അടുത്തുകൊണ്ടിരിക്കും. അനന്തം പാവകളും ചേർത്തു കഴിയുമ്പോൾ നീളം രണ്ടു മീറ്ററാകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: