Category പഴം-പച്ചക്കറി

ബീറ്റ്റൂട്ട്

ഇലയും കിഴങ്ങും ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഒരു പച്ചക്കറി വിളയാണ് ബീറ്റ്റൂട്ട്. (ശാസ്ത്രീയനാമം: Beta vulgaris) (B. vulgaris L. subsp. conditiva). ടേബിൾ ബീറ്റ് (table beet), ഗാർഡൻ ബീറ്റ് (garden beet), റെഡ് അഥവാ ഗോൾഡൻ ബീറ്റ് (red or golden beet) എന്നീ പേരുകളിൽ ഇതറിയപ്പെടുന്നു. ബ്രിട്ടീഷ് കടൽത്തീരങ്ങളിലാണിത് ജന്മമെടുത്തത്. 6 മുതൽ…

വഴുതന

ആഹാരയോഗ്യമായതും “സൊലനേസീ” (Solanaceae) കുടുംബത്തിൽ പെട്ടതുമായ സസ്യമാണ് വഴുതന. “സൊലാനം മെലങിന” (Solanum melongena) എന്നാണ് വഴുതനയുടെ ശാസ്ത്രീയ നാമം. ഇംഗ്ലീഷിൽ ബ്രിഞ്‌ജാൾ (Brinjal) / എഗ്ഗ് പ്ലാന്റ് (Egg plant) / ഓബർജിൻ (Aubergine) എന്നു പറയുന്നു. പ്രധാനമായും ഇത് വേവിച്ച് ഭക്ഷണമായി ഉപയോഗിക്കുന്നു. ഒരു വാർഷിക വിളയായിട്ടാണ് ഇത് സാധാരണ കൃഷിചെയ്യുന്നത്. സാധാരണഗതിയിൽ…

വെണ്ടയ്ക്ക

  മാൽവേസീ സസ്യകുടുംബത്തിൽ ഉള്ളതും ലോകത്ത് മിക്കവാറും രാജ്യങ്ങളിൽ കൃഷിചെയ്യുന്നതും; പച്ചക്കറി വിഭാഗത്തിൽ ഉൾപ്പെടുന്ന കായ് ഉണ്ടാകുന്നതുമായ ഒരു സസ്യമാണ് വെണ്ട. (ശാസ്ത്രീയനാമം: Abelmoschus esculentus). ആംഗലേയത്തിൽ ഇത് Okra , Lady’s fingers തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ആഫ്രിക്ക ജന്മദേശമായ ഈ സസ്യം വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നു. വെണ്ടക്കയിൽ ; ദഹനത്തിന് സഹായകരമായ…

സ്ട്രോബറി

ശാസ്ത്രനാമം – Fragaria ananassa കുടുംബം Rosaceae കാര്‍ബോഹൈഡ്രേറ്റുകളുടെയും വൈറ്റമിനുകളുടെയും കലവറയാണ് ഈ പഴങ്ങള്‍. ആരെയും കൊതിപ്പിക്കുന്ന രുചിയാണ്. പഴത്തിന്‍റെ പ്രതലത്തിലാണ് വിത്തുകള്‍ കാണുക. 18-ാംനൂറ്റാണ്ടിലാണ് ഇന്നു കാണുന്ന സ്ട്രോബറിപ്പഴങ്ങളെ വികസിപ്പിച്ചെടുത്തത്. മൂന്നാറിലും വട്ടവടയിലും കൃഷിചെയ്തുവരുന്നുണ്ട്. ചുവന്നനിറത്തിലുള്ള പഴങ്ങള്‍ വൈറ്റമിന്‍-ഇ ധാരാളമായി അടങ്ങിയിരിക്കുന്നതാണ്. ആരോഗ്യവര്‍ധിതമായ ഘടകങ്ങള്‍ അനേകമുണ്ടിതില്‍.

നേന്ത്രപ്പഴം

വാഴകളുടെ ജന്മദേശം തെക്കുകിഴക്കന്‍ ഏഷ്യയാണ്.Musa paradisiaca എന്നാണ് ശാസ്ത്രനാമം. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വ്യാപകമായി കണ്ടുവരുന്നു. തൊലികൊണ്ടുപൊതിയപ്പെട്ട പഴങ്ങളില്‍ ജീവകം  A, B, C ധാരാളമടങ്ങിയിരിക്കുന്നു. മധുരത്തിന്‍റെയും രുചിയുടെയും ആധിക്യത്തില്‍ വിവിധതരം നേന്ത്രവാഴകളുണ്ട്. ചെങ്ങഴിക്കോടന്‍ എന്ന വാഴപ്പഴം എടുത്തുപറയേണ്ടതാണ്. കറികള്‍, ചിപ്സുകള്‍, പായസം എന്നിങ്ങനെ ഒരുപാടുവിഭവങ്ങള്‍ നേന്ത്രവാഴപ്പഴംകൊണ്ടുണ്ടാക്കുന്നു. ഇല, കൂമ്പ്, പിണ്ടി, നാര് എന്നിങ്ങനെ ഒരുപാട് വാഴഭാഗങ്ങള്‍ ഉപയോഗിച്ചുവരുന്നുണ്ട്.

ചക്ക

  പ്ലാവ് എന്ന വൃക്ഷത്തിന്‍റെ മധുരമാര്‍ന്ന പഴമാണ് ചക്ക. പ്ലാവിന്‍റെ ശാസ്ത്രനാമം – Artocarpus heterophyllus എന്നാണ്. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും ഔദ്യോഗികഫലമാണ് ചക്കകള്‍. തായ്തടിയിലും ശിഖരങ്ങളിലും ചക്കകള്‍ ഉണ്ടാകുന്നു. പച്ചച്ചക്കയും (ഇടിച്ചക്ക) പഴുത്തചക്കയും ഒരുപോലെ ഭക്ഷ്യപ്രദമാണ്. കേരളത്തില്‍ ലക്ഷക്കണക്കിന് ചക്കകള്‍ ഉണ്ടാകാറുണ്ടെങ്കിലും ഉപയോഗിക്കപ്പെടുന്നതില്‍  കേവലം ശതമാനം മാത്രമേയുള്ളൂ. വരിക്ക, പഴം (കുഴ) എന്നീ രണ്ടിനം ചക്കയുണ്ട്.…

ആപ്പിള്‍

  ആഗോളപ്രചാരം നേടിയ പഴമാണ് ആപ്പിള്‍. ജന്മദേശം ഏഷ്യയാണത്രെ. Malus domestica എന്നാണ് വൃക്ഷത്തിന്‍റെ ശാസ്ത്രനാമം. ലോകത്തിലേറ്റവും കൃഷിചെയ്യപ്പെടുന്ന പഴവിളകളിലൊന്നാണിത്. നാഡീകേന്ദ്രങ്ങളെ ഉത്തേജിപ്പിക്കാനുള്ള ശേഷിയുണ്ട് പഴങ്ങള്‍ക്ക്. അന്നജം, മാംസ്യം, ജീവകങ്ങള്‍, ധാതുക്കള്‍, ജലാംശം എന്നിവയാല്‍ സമ്പുഷ്ടമാണ് ആപ്പിളുകള്‍. ഒരു ഇലപൊഴിയുംവൃക്ഷമായ ആപ്പിള്‍ച്ചെടിയുടെ സാന്നിധ്യം ഇന്ത്യയില്‍ പലയിടത്തുമുണ്ട്. ആന്‍റി ഓക്സിഡന്‍റുകളും, ഫൈബറുകളും ധാരാളമടങ്ങിയിരിക്കുന്നു. വിളവെടുക്കുന്ന ആപ്പിളിന്റെ തൊലിയിൽ…

മുന്തിരി

വള്ളിച്ചെടിയായ മുന്തിരിയില്‍ കുലകളായാണ് മുന്തിരിങ്ങകള്‍ ഉണ്ടാകുക. വിവിധനിറത്തില്‍ ഇവയുണ്ട്. വീഞ്ഞ്, പഴച്ചാറ് നിര്‍മിക്കാനും നേരിട്ടുകഴിക്കാനും ഉപയോഗിച്ചുവരുന്നു. മുന്തിരി ഉല്പാദനത്തില്‍ മുന്നില്‍നില്‍ക്കുന്ന രാജ്യങ്ങളാണ് ഇറ്റലി, ഫ്രാന്‍സ്, ചൈന, USA എന്നിവ. മുന്തിരിച്ചെടിയുടെ ശാസ്ത്രനാമം Vitis vinifera എന്നാണ്. മുന്തിരിവളര്‍ത്തല്‍ കൃഷിരീതിക്ക് Viticulture എന്നാണ് വിശേഷണം. ഉണക്കമുന്തിരി ഔഷധചികിത്സകളില്‍ ഉപയോഗിച്ചുവരുന്നു. മതാചാരങ്ങളില്‍, ഗ്രന്ഥങ്ങളില്‍ മുന്തിരിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഏറെക്കാണാം.…

മാങ്ങ

മാമ്പഴം കഴിക്കാത്തവരുണ്ടാകില്ല. മാവിന്‍റെ ജന്മദേശം ഇന്ത്യയാണ്. ഇന്ത്യയുടെ ദേശീയഫലമാണ് മാമ്പഴം. പാക്കിസ്ഥാന്റെ ദേശീയഫലവും ഇതുതന്നെ. പച്ചമാങ്ങകളും, പഴുത്തതും ഭക്ഷ്യപ്രദംതന്നെ. അച്ചാറുകള്‍, കറികള്‍, ഉണക്കിസൂക്ഷിക്കാന്‍ – ആവശ്യങ്ങള്‍ ഏറെയാണ്. ഡ്രൂപ് (Drupes) എന്നയിനത്തിലാണ് മാമ്പഴഫലം വരുന്നത്. മധുരമൂറുന്ന പഴങ്ങളില്‍ നാരുകള്‍ ധാരാളമുണ്ട്. മാമ്പഴപുളിശ്ശേരിയെക്കുറിച്ച് കേട്ടിട്ടില്ലേ? ജീവകങ്ങളുടെ കലവറയായ മാമ്പഴങ്ങള്‍ വിവിധയിനങ്ങളുണ്ട്. അല്‍ഫോന്‍സോയാണ് മാങ്ങകളിലെ രാജാവ് എന്നറിയപ്പെടുന്നത്. ശാസ്ത്രനാമം…

പേരയ്ക്ക

മിര്‍ട്ടേസ്യേ (Myrtaceae) കുടുംബാംഗമായ Psidium guajavaഎന്ന ശാസ്ത്രനാമമുള്ള ചെറുവൃക്ഷമാണ് പേര. പോർത്തുഗീസ് പദമായ പേര (Pera ) (Pear) എന്നതിൽ നിന്നാണ് പേരയ്ക്ക് ആ പേര് കിട്ടിയത്. നമ്മുടെ നാട്ടില്‍ സുലഭമാണിത്. പേരയുടെ ഇല ഒന്നാന്തരം ഔഷധഭാഗമാണ്. തടിയുടെ തൊലിയിളക്കുന്ന സ്വഭാവമുണ്ട്. ഉയര്‍ന്നതോതില്‍ വൈറ്റമിന്‍ ഇ, കാത്സ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു. ധാരാളം ആന്‍റി ഓക്സിഡന്‍റുകളുമുണ്ട്.…