The Upcycle Festival – Upload Report

പാഴ്‌വസ്തുക്കളെ പുതുക്കി ഉപയോഗ്യമാക്കുന്ന (Upcycling) ആശയത്തെ അടിസ്ഥാനമാക്കി, 12 വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.

2025 ജൂൺ 5-ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് IRTC, ഹരിത സഹായ സ്ഥാപനം കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടലായ ലൂക്കയുടെ  സഹകരണത്തോടെ തദ്ദേശസ്വയംഭരണവകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ പിന്തുണയോടെ സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി സംഘടിപ്പിക്കുന്ന ഒരു സവിശേഷ പരിപാടിയാണ് പാഴ്പുതുക്കം (#TheUpcycleFestival).

പാഴ്പുതുക്കം സ്കൂൾതല പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷനുവേണ്ടി ചുവടെയുള്ള ഫോം പൂരിപ്പിക്കുക. സ്കൂൾതല റിപ്പോർട്ട് അപ്ലോഡ് ചെയ്തുകഴിഞ്ഞാൽ സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുമതലയുള്ള അധ്യാപകർക്ക് അയച്ചുതരുന്നതാണ്. സ്കൂൾതല പാഴ്പുതുക്കം പ്രവർത്തനങ്ങളുടെ റിപ്പോർട്ടും ഫോട്ടോകളും സ്കൂൾവിക്കിയിൽ പ്രത്യേക പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്. താഴെകാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക


നം ജില്ല രജിസ്റ്റര്‍ ചെയ്ത സ്കൂളുകളുടെ എണ്ണം
1ആലപ്പുഴ 259
2മലപ്പുറം 245
3കൊല്ലം 216
4തൃശ്ശൂര്‍212
5പാലക്കാട് 136
6കോഴിക്കോട്13
7 പത്തനംതിട്ട 9