അമര

ഇത് വള്ളികളായിട്ടാണ് വളരുന്നത്. ഇതിന്റെ പൂവിന് പർപ്പിൾ നിറമാണ്. ഇതിന്റെ വിത്തിന് (പയർ) കടും പർപ്പിൾ നിറമാണ്. വള്ളികളായി വളരുന്നതുകൊണ്ട് വേലികളിൽ നട്ടുപിടിപ്പിച്ച് വളർത്തുന്നതിന് അനുയോജ്യമായ ഒരു സസ്യവർഗ്ഗമാണ് ഇത്. ഇത് വളരെ വേഗത്തിൽ വളരുന്ന ഒരു സസ്യമാണ്. ഇതിന്റെ പൂവിന്റെ സുഗന്ധം ചിത്രശലഭങ്ങളെയും വണ്ടുകളേയും ആകർഷിക്കുന്നു. ഇത് ഒരു ഔഷധസസ്യമായിട്ടും ഉപയോഗിക്കാറുണ്ട്. വിയറ്റ്നാമിലെ ഹ്യൂവിൽ ഇത് ചേ ഡൌ വാൻ (chè đậu ván) എന്ന ഭക്ഷണത്തിലെ പ്രധാന ഘടകമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: