94. പതിനെട്ടക്കസംഖ്യ

ശാസ്ത്രജ്ഞരുടെ ഒരു യോഗത്തിൽ വെച്ച് ഒരാൾ ഒരു ചോദ്യം ചോദിച്ചു. ഒരു എണ്ണൽ സംഖ്യയിലെ അവസാനത്തെ അക്കം ആദ്യത്തേതാക്കി മാറ്റി എഴുതിയാൽ ആ സംഖ്യ കൃത്യം ഇരട്ടിയാകും. അങ്ങനെ ഒരു സംഖ്യയുണ്ടോ? ഉണ്ടെങ്കിൽ ഏതാണാ സംഖ്യ?

ഈ ചോദ്യം കേട്ട ഫ്രീമാൻ ഡൈസൺ എന്ന ശാസ്ത്രജ്ഞൻ ഇങ്ങനെ പറഞ്ഞു. `തീർച്ചയായും അങ്ങനെ സംഖ്യകളുണ്ട്. അതിൽ ഏറ്റവും ചെറുതിന് 18 അക്കങ്ങളുണ്ട്.’ 

ആ 18 അക്ക സംഖ്യ കണ്ടുപിടിക്കാമോ?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: മനോജ് കുമാർ ആർ, നമിത പ്രതോഷ്, അജീഷ് കെ ബാബു, സുരേഷ് കുമാർ, ആദിത്യ പി എസ്

 

നാല് സംഖ്യകൾ

  • 105263157894736842
  • 210526315789473684
  • 315789473684210526
  • 421052631578947368

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: