A,B,C,D,E ഇവ ഉപയോഗിച്ച് 2 ൽ കാണുന്ന 4×5 ചതുരം ഉണ്ടാക്കാൻ സാധിക്കുമോ? സാധിക്കുമെങ്കിൽ എങ്ങിനെ? സാധിക്കില്ലെങ്കിൽ എന്തുകൊണ്ട്?
ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.
ശരിയുത്തരം അയച്ചവർ : അജീഷ് കെ ബാബു
ആദ്യം ചിത്രം രണ്ടിലെ ചതുരത്തിനു ഒന്നിടവിട്ട ചതുരങ്ങൾ കറുത്ത നിറം നൽകുക. താഴെ കാണും പ്രകാരം. എ, ബി സി ഡി എന്നീ രൂപങ്ങൾ ഉപയോഗിച്ച് 8 വെളുത്ത ചതുരങ്ങളും 8 കറുത്ത ചതുരങ്ങളും നമുക്ക് മറയ്ക്കാൻ സാധിക്കും. ഇനി ഇ എന്ന രൂപം എടുക്കുക. അതിനു എപ്പോഴും 2 വെളുപ്പും 2 കറുപ്പും ചതുരങ്ങൾ മറയ്ക്കാൻ സാധിക്കില്ല. മറിച്ച് 3-1 എന്ന രീതിയിലെ മറയ്ക്കാൻ സാധിക്കൂ. ആദ്യ നാലു രൂപങ്ങൾ ഉപയോഗിച്ച ശേഷം – അവ ഏത് രീതിയിൽ ഉപയോഗിച്ചാലും 2 വെളുത്ത ചതുരങ്ങളും രണ്ട് കറുത്ത ചതുരങ്ങളും അവശേഷിക്കും. ഇത് അഞ്ചാം രൂപത്തിനു മറയ്ക്കാൻ സാധിക്കില്ല. അതിനർത്ഥം ഇത് സാധ്യമല്ല എന്നാണു. കാർഡ് ബോർഡുകളിൽ രൂപങ്ങൾ വെട്ടിയെടുത്ത് ഇവ ശ്രമിച്ച് നോക്കാവുന്നതാണ്.