ബസ് കാത്തു നില്ക്കുമ്പോഴാണ് കുഞ്ഞോനിക്ക ചെറുമകന്റെ കത്തുമായി വന്നത്. വാങ്ങി നോക്കിയ ഞാൻ കുഴങ്ങി. കാരണം, കത്തിലുള്ളത് ഇത്ര മാത്രമാണ്.
SEND +
MORE
MONEY
“ഇനിയും കാശയച്ചു കൊടുക്കണം എന്നാണിക്കാ’. ഞാനൊന്നെറിഞ്ഞു നോക്കി, കൊള്ളുന്നെങ്കിൽ കൊള്ളട്ടെ. – “ഓനിക്കുറി ഓസ്റ്റൽ പീസ് കൂടാണ്ട് ടേംപീസോറ്റോ കെട്ടാനുണ്ടത്രേ. മ്മളൊരു പത്തു കായി അയച്ചിക്ക്. ഇനീത്ര്യാ വേണ്ടേ?’ അപ്പോൾ അതാണ് കാര്യം… ഹോസ്റ്റൽ ഫീസും ടേം ഫീസും കൂടി പതിനായിരത്തിൽ കൂടുതലാകും എന്ന് കൂട്ടി കാണിച്ചിരിക്കുകയാണ്, അക്കങ്ങൾക്കു പകരം അക്ഷരങ്ങളുപയോഗിച്ച്. ഒന്നു സഹായിക്കാമോ?
ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.
ഉത്തരം ശരിയാക്കിയവർ: ആദിത്യ പി.എസ്