ചെസ് ബോർഡിൽ 64 കള്ളികളാണല്ലോ ഉള്ളത്. ചിത്രത്തിലെപ്പോലെ എതിർ മൂലകളിൽ നിന്നും ഓരോ കള്ളികൾ മുറിച്ചുമാറ്റിയ ചെസ് ബോർഡ് സങ്കല്പിക്കുക. രണ്ടു കള്ളികളുടെ നീളവും ഒരു കള്ളിയുടെ വീതിയുമുള്ള 31 കാർഡ് കഷ്ണങ്ങളുപയോഗിച്ച് ഈ ബോർഡിനെ പൂർണമായി മറയ്ക്കാമോ? എങ്ങനെ?
ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.
ഉത്തരം ശരിയാക്കിയവർ: അശ്വിനി എം, അച്യുത് ജ്യോതി പി.എം, സുഹാന ഫാത്തിമ, അൻവർ അലി അഹമ്മദ്
മറയ്ക്കാൻ കഴിയില്ല. എതിർ മൂലകളിൽ നിന്നായി 2 വെളുത്ത കളങ്ങളാണ് മുറിച്ചു മാറ്റിയിട്ടുള്ളത്. (ചെസ് ബോർഡിൽ എതിർ മൂലകളിൽ ഒരേ നിറമുള്ള കളങ്ങളായിരിക്കുമല്ലോ.) അതായത് 32 കറുപ്പും 30 വെളുപ്പുമായാണ് ഇനിയുള്ള 62 കളങ്ങൾ. ചെസ് ബോർഡിൽ അടുത്തടുത്ത കളങ്ങൾ വ്യത്യസ്ത നിറങ്ങളിലായിരിക്കുമെന്നതു കൊണ്ട് ചോദ്യത്തിൽ പറയുന്ന രീതിയിലുള്ള ഒരു കാർഡ് ബോർഡ് കഷണം എങ്ങനെ വെച്ചാലും ഒരു കറുപ്പും ഒരു വെളുപ്പും കളങ്ങളായിരിക്കും മറയുക. അതായത് 30 കാർഡ് ബോർഡ് കഷണങ്ങൾ വെച്ചാൽ 30 കറുപ്പും 30 വെളുപ്പുമായി 60 കളങ്ങൾ മറയ്ക്കാം. അവശേഷിക്കുന്നത്, എങ്ങനെയാണെങ്കിലും അടുത്തടുത്തല്ലാത്തതും അതുകൊണ്ടു തന്നെ ഇനിയുള്ള ഒരു കാർഡ് ബോർഡ് കഷണം കൊണ്ട് മറയ്ക്കാനാകാത്തതുമായ രണ്ട് കറുപ്പ് കളങ്ങളായിരിക്കും