മാമ്പഴം കഴിക്കാത്തവരുണ്ടാകില്ല. മാവിന്‍റെ ജന്മദേശം ഇന്ത്യയാണ്. ഇന്ത്യയുടെ ദേശീയഫലമാണ് മാമ്പഴം. പാക്കിസ്ഥാന്റെ ദേശീയഫലവും ഇതുതന്നെ. പച്ചമാങ്ങകളും, പഴുത്തതും ഭക്ഷ്യപ്രദംതന്നെ. അച്ചാറുകള്‍, കറികള്‍, ഉണക്കിസൂക്ഷിക്കാന്‍ – ആവശ്യങ്ങള്‍ ഏറെയാണ്. ഡ്രൂപ് (Drupes) എന്നയിനത്തിലാണ് മാമ്പഴഫലം വരുന്നത്. മധുരമൂറുന്ന പഴങ്ങളില്‍ നാരുകള്‍ ധാരാളമുണ്ട്. മാമ്പഴപുളിശ്ശേരിയെക്കുറിച്ച് കേട്ടിട്ടില്ലേ? ജീവകങ്ങളുടെ കലവറയായ മാമ്പഴങ്ങള്‍ വിവിധയിനങ്ങളുണ്ട്. അല്‍ഫോന്‍സോയാണ് മാങ്ങകളിലെ രാജാവ് എന്നറിയപ്പെടുന്നത്.
ശാസ്ത്രനാമം -Mangifera indica കുടുംബം –Anacardiaceae