2025 മെയ് 1 മുതൽ
ഐ.ഐ.ടി പാലക്കാടും ലൂക്കയും ചേർന്നൊരുക്കുന്ന അവധിക്കാല പസിൽ പരമ്പര പൂട്ടും താക്കോലും അവധിക്കാല പസിൽ പരമ്പര സീസൺ 3 മെയ് 1 ന് ആരംഭിച്ചു. മെയ് 1 മുതൽ 31 വരെ ഒന്നിടവിട്ട ദിവസങ്ങളിൽ മൂന്നു പസിലുകളാണ് പ്രസിദ്ധീകരിക്കുക. പസിലുകളുടെ ഉത്തരം ചർച്ചചെയ്യുന്ന പസിൽസ്കോപ്പ് ഓൺലൈൻ പരിപാടി, മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നവർക്ക് ജൂൺമാസം പസിൽ നിധിവേട്ട എന്നിവ ഇതിന്റെ ഭാഗമായി നടക്കും.
The summer vacation puzzle series, ‘Lock and Key,’ organized by IIT Palakkad and LUCA, began on May 1 with Season 3. From May 1 to 31, three puzzles will be published on alternate days. The series includes ‘Puzzlescope,’ an online discussion of puzzle solutions, and a ‘Puzzle Treasure Hunt’ in June for top performers
പൂട്ടും താക്കോലും – പസിലുകൾ ഇതുവരെ
മെയ് 1 മുതലുള്ള പ്രതിദിന അറിയിപ്പുകൾക്ക് പസിൽക്ലബ് – വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം. ചുവടെയുള്ള വാട്സാപ്പ് ബട്ടൺ ക്ലിക്ക് ചെയ്താൽ ഗ്രൂപ്പ് ലിങ്ക് ലഭിക്കും
#ബുദ്ധിക്കിത്തിരി_വ്യായാമം
Mind-boggling puzzles in Logic and Mathematics
അസാധ്യം എന്ന് ഒറ്റ നോട്ടത്തിൽ തോന്നുന്നതും എന്നാൽ സാധ്യമാണ് എന്ന് ഒന്നു ശ്രമിച്ചാൽ ബോധ്യപ്പെടുന്നതും ആയ ബുദ്ധിപരമായ വ്യായാമമാണ് പസിലുകൾ. പസിലുകളുടെ നിർദ്ധാരണത്തിനായുള്ള ശ്രമം നമ്മുടെ ചിന്താപദ്ധതികളെ മാറ്റിമറിക്കും. ഈ മാറ്റങ്ങൾ ജീവിതത്തിൽ നാം നേരിടുന്ന നാനാവിധമായ പ്രശ്നങ്ങളുടെ നിർദ്ധാരണത്തിന് നാം അറിയാതെ തന്നെ ഉപയോഗിക്കാൻ തുടങ്ങും എന്നതാണ് ഇവയുടെ പ്രാധാന്യം.
